മൂലമറ്റത്തെ തേക്കിൻ കാട്ടിനുള്ളിൽ പായയില്‍ കെട്ടിയ നിലയില്‍ അജ്ഞാത മൃതദേഹം ; കൊലപാതകമെന്ന് സംശയം

Spread the love

ഇടുക്കി: മൂലമറ്റത്ത് പായയില്‍ കെട്ടിയ നിലയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. പുരുഷന്റേതെന്ന് സംശയിക്കുന്ന മൃതദേഹത്തിന് രണ്ട് ദിവസത്തോളം പഴക്കമുണ്ട്.

video
play-sharp-fill

മൂലമാറ്റത്തെ തേക്കിൻ കാട്ടിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. സ്ഥലത്ത് പൊലീസ് സംഘം പരിശോധന തുടരുകയാണ്.

രാവിലെ സമീപത്തെ നാട്ടുകാരാണ് പായയില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. കോട്ടയം മേലുകാവ് സ്റ്റേഷൻ പരിധിയില്‍ റിപ്പോർട്ട് ചെയ്യപ്പെട്ട മിസ്സിംഗ് കേസുമായി ബന്ധപ്പെട്ടയാളാണിതെന്നാണ് പൊലീസിന്റെ സംശയം. കാണാതായ വ്യക്തി നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊലപാതകമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വിദഗ്ധ സംഘമെത്തി ശാസ്ത്രീയ പരിശോധന നടത്തിയാലേ മൃതദേഹത്തിന്റെ പഴക്കം സംബന്ധിച്ച കാര്യങ്ങളില്‍ വ്യക്തത വരികയുള്ളുവെന്ന് പൊലീസ് പറഞ്ഞു.