
കോട്ടയം :നാഗമ്പടം മഹാദേവ
ക്ഷേത്രത്തിലെ ഉത്സവത്തിന് ഇന്നു കൊടിയേറി 9 – ന് ആറാട്ടോടെ സമാപിക്കും. ക്ഷേത്രം തന്ത്രി എം.എൻ.ഗോപാലൻ തന്ത്രി, മേൽശാന്തി എ.ആർ.രജീഷ് ശാന്തി എന്നിവരുടെ കാർമിക: ത്വത്തിൽ ഇന്നു വൈകിട്ട് 6.45നാ ണ് കൊടിയേറ്റ്.
8നു സമ്മേളനം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും.. എസ്എൻഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി അധ്യക്ഷത വഹിക്കും. 9.45നു ക്ലാസിക്കൽ ഡാൻസ്. 3നു 12.30 നു ഉത്സവബലിദർശനം, 5ന് വട ക്കൻ മേഖല ദേശതാലപ്പൊലി ഘോഷയാത്ര യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യും.
എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗം പ്രീതി നടേശൻ ആദ്യ താലം കൈമാറും. 7നു സെമി ക്ലാസിക്കൽ ഡാൻസ്, 9നു ഗാനമേള. 4ന് 10.15നു ഇളനീർ തീർഥാടന വ്രതാരംഭം, 12.30നു ഉത്സവബലി ദർശനം, 5 ന് കിഴക്കൻ മേഖല ദേശതാലപ്പൊലി ഘോഷയാത്ര ഉദ്ഘാടനം- യൂണിയൻ കൺവീനർ സുരേഷ് പരമേ ശ്വരൻ, 8.30നു കരോക്കെ ഗാന മേള, 5നു 12.30നു ഉത്സവബലി ദർശനം, 5 ന് തെക്കൻ മേഖല ദേശതാലപ്പൊലി ഘോഷയാത്ര.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉദ്ഘാടനം കലക്ടർ ജോൺ വി. സാമുവൽ. 7.45നു ഗാനമേള. 6നു 12.30നു ഉത്സവബലി ദർശനം, 2നു പ്രസാദമൂട്ട് കറിക്കുവെട്ട്, 5നു ദേശതാലപ്പൊലി ഘോഷയാത്ര. ഉദ്ഘാടനം കുട്ടികളുടെ ആശുപത്രി സൂപ്രണ്ട് ഡോ. കെ. പി.ജയപ്രകാശ്. 8.40നു ഡാൻസ്, 7നു 8.30നു ദീപ പ്രയാണം, 9നു തിരുനക്കര ശിവശക്തി ഓഡിറ്റോറിയത്തിൽ നിന്നു ഇളനീർ തീർഥാടനം. ചാണ്ടി ഉമ്മൻ എം എൽഎ ദീപം തെളിയിക്കും. 11നു ഇളനീർ തീർഥാടന സമർപ്പണം, 9നു കരോക്കെ ഗാനമേള.
പള്ളിവേട്ട ദിനമായ 8ന് 12.30 നു ഉത്സവബലി ദർശനം, 5 ന് പടിഞ്ഞാറൻ മേഖല ദേശതാല പ്പൊലി ഘോഷയാത്ര. ഉദ്ഘാട നം കെ.ഫ്രാൻസിസ് ജോർജ് എം പി. 9നു കരോക്കെ ഗാനമേള. 8നു 3നു ആറാട്ട് പുറപ്പാട്, 5.30നു താലപ്പൊലി ഘോഷയാത്ര, 6നു ആറാട്ട് വിളക്ക് തിരുവഞ്ചൂർ രാ
ധാകൃഷ്ണൻ എംഎൽഎ ദീപം തെളിയിക്കും. 7നു പാടിപ്പതിഞ്ഞ ഗാനങ്ങൾ എന്നിവയാണ് പരിപാ ടികളെന്നു എസ്എൻഡിപി യോഗം യൂണിയൻ കൺവീനർ സുരേഷ് പരമേശ്വരൻ, ജനറൽ കൺവീനർ എസ്.ദേവരാജൻ, വി.ശശി കുമാർ എന്നിവർ അറിയിച്ചു.