പത്താം ക്ലാസ് വിദ്യാർഥിനിയെ സ്കൂട്ടറില്‍ കയറ്റി കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി ; സ്വകാര്യ കോളജിലെ സെക്യൂരിറ്റി ജീവനക്കാരൻ പിടിയിൽ, ഇയാൾക്കെതിരെ മുൻപും പോക്സോ കേസുകൾ

Spread the love

കഴക്കൂട്ടം: പത്താം ക്ലാസ് വിദ്യാർഥിനിയെ സ്കൂട്ടറില്‍ കയറ്റി കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം വെടിവെച്ചാൻകോവില്‍ സ്വദേശി സദ്ദാം ഹുസൈൻ (34) പോലീസ് അറസ്റ്റ് ചെയ്തു.

തുമ്ബ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. കഴിഞ്ഞ 24 ന്, പെണ്‍കുട്ടിയും സഹോദരനും ഒരുമിച്ച്‌ സ്കൂളിലേക്ക് പോകുന്ന വഴിയില്‍ ബൈക്കില്‍ എത്തിയ പ്രതി അച്ഛന്‍റെ സുഹൃത്താണെന്നും സ്കൂളില്‍ കൊണ്ടാക്കാം എന്നും പറഞ്ഞ് കുട്ടികളെ ബൈക്കില്‍ കയറ്റി.

 

സഹോദരനെ വഴിയില്‍ നിർത്തിയിട്ട് കടയില്‍ പോയി മിഠായി വാങ്ങി വരാമെന്നു പറഞ്ഞ് പെണ്‍കുട്ടിയെയും കൊണ്ട് ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി ഉപദ്രവിക്കുകയായിരുന്നു. 29ന് ശാരീരിക അസ്വസ്ഥത വന്നതിനെ തുടർന്ന് ആശുപത്രിയില്‍ പോയപ്പോഴാണ് പെണ്‍കുട്ടി കാര്യങ്ങള്‍ പറയുന്നത്. സി.സി ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതിയെ തിരിച്ചറിഞ്ഞ പോലീസ് കരുനാഗപ്പള്ളിയില്‍ നിന്നാണ് സദ്ദാം ഹുസൈനെ അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേരത്തെ കരുനാഗപ്പള്ളിയിലും, പന്തളത്തും രണ്ട് പോക്സോ കേസുകളില്‍ പ്രതിയാണ് സദ്ദാം ഹുസൈൻ. തിരുവനന്തപുരം സ്വകാര്യ കോളജിലെ സെക്യൂരിറ്റി ജീവനക്കാരനാണ് ഇയാള്‍.

പ്രതിക്കെതിരെ പോക്സോ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. തുമ്ബ എസ് എച്ച്‌ ഒ ബിനുവിൻറെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.