ചികിത്സക്കിടെ ജീവന്‍ ആരോഗ്യ പ്ലാനിന്റെ പരിധിയില്‍ വരുന്നതല്ലെന്ന് പറഞ്ഞ് മെഡിക്ലെയിം തുക നിരസിച്ചു; ഇന്‍ഷ്വറന്‍സ് കമ്പനിക്കെതിരെ പരാതിയുമായി പാലാ സ്വദേശി; നടപടിയുമായി ജില്ല ഉപഭോക്തൃ കമ്മീഷൻ; 1,12,870 രൂപ നഷ്ടപരിഹാരം ഉള്‍പ്പെടെ നല്‍കണമെന്ന് ഉത്തരവ്

Spread the love

പാലാ: മെഡി ക്ലെയിം തുക പൂര്‍ണമായും അനുവദിക്കാത്ത ഇന്‍ഷ്വറന്‍സ് കമ്പനി 1,12,870 രൂപ നഷ്ടപരിഹാരം ഉള്‍പ്പെടെ നല്‍കണമെന്ന് ജില്ല ഉപഭോക്തൃ കമ്മീഷന്‍റെ ഉത്തരവ്. പാലാ പിഴക് സ്വദേശി ഷിനു വി. അഗസ്റ്റിന്‍ പ്രമുഖ ഇന്‍ഷ്വറന്‍സ് കമ്പനി ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് നിഷേധിച്ചതിനെതിരേ സമര്‍പ്പിച്ച പരാതിയിലാണ് കമ്മീഷന്‍റെ ഉത്തരവ്.

ഹര്‍ജിക്കാരന്‍ 2015ലെടുത്ത പോളിസി കൃത്യമായി പുതുക്കിയിരുന്നു. 2022 ഒക്ടോബര്‍ മാസം വയറുവേദനയെ തുടര്‍ന്ന് പാലാ മരിയന്‍ മെഡിക്കല്‍ സെന്‍റര്‍ ഹോസ്പിറ്റലില്‍ പ്രവേശിക്കപ്പെട്ട ഹര്‍ജിക്കാരന് ഹെര്‍ണിയയ്ക്ക് ശസ്ത്രക്രിയ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയും ചെയ്തു.

സര്‍ജറിക്ക് ശേഷം മെഡി ക്ലെയിം കിട്ടുന്നതിനായി ഹര്‍ജിക്കാരന്‍ അപേക്ഷ നല്‍കിയെങ്കിലും പോളിസി പ്രകാരം ഹര്‍ജിക്കാരന്‍റെ ശസ്ത്രക്രിയ ജീവന്‍ ആരോഗ്യ പ്ലാനിന്‍റെ പരിധിയില്‍ വരുന്നതല്ല എന്നും 20 വര്‍ഷം മുന്‍പ് തൈറോയ്ഡിന് ചികിത്സിച്ചതിന്‍റെ വിവരം ഹര്‍ജിക്കാരന്‍ നല്‍കിയില്ല എന്നും കാരണം പറഞ്ഞ് ഭാഗികമായി ഹര്‍ജിക്കാരന്‍റെ മെഡിക്ലെയിം തുക കമ്പനി നിരസിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹര്‍ജിക്കാരന്‍ 2015 മുതല്‍ 2022 വരെ തുടര്‍ച്ചയായി മെഡിക്ലെയിം പോളിസി പുതുക്കി വന്നിരുന്നതിനാലും ഹെര്‍ണിയ ഒരു പ്രീ എക്‌സൈസ് രോഗം അല്ലാത്തതിനാലും ഹര്‍ജിക്കാരന് നിഷേധിച്ച തുകയായ 72,870 രൂപയും 20,000 രൂപ നഷ്ടപരിഹാരവും ഇരുപതിനായിരം രൂപ ചെലവും ഉള്‍പ്പെടെ നല്‍കണം എന്ന ഹര്‍ജിക്കാരന്‍റെ വാദം ശരിവച്ചു.

ജില്ല ഉപഭോക്തൃ കമ്മീഷന്‍ പ്രസിഡന്‍റ് വി.എസ്. മനുലാല്‍, മെംബര്‍മാരായ ആര്‍.ബിന്ദു, കെ.എം. ആന്‍റോ എന്നിവരാണ് ഉത്തരവിറക്കിയത്. ഹര്‍ജിക്കാരനു വേണ്ടി അഡ്വ. ടിമ്മി മാത്യു, അഡ്വ. നിതിന്‍ കോശി എന്നിവര്‍ ഹാജരായി.