
മലപ്പുറം : തിരൂരങ്ങാടി കൊളപ്പുറം റൂട്ടിൽ പനമ്പുഴ പാലത്തിൽ ലോറി സ്കൂട്ടറിൽ ഇടിച്ച് അപകടം. തിരൂരങ്ങാടിയിൽ നിന്ന് കൊളപ്പുറം ഭാഗത്തേക്ക് പോവുകയായിരുന്ന സഹോദരിമാർ സഞ്ചരിച്ച സ്കൂട്ടറിൽ അതേ ദിശയിൽ പോവുകയായിരുന്ന ലോറി ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട സ്‌കൂട്ടർ മറിഞ്ഞ് യുവതി റോഡിലേക്ക് തെറിച്ചു വീഴുകയും, ശരീരത്തിലൂടെ ലോറി കയറി ഇറങ്ങുകയായിരുന്നു.
അപകടത്തിൽ പരിക്കേറ്റ മൂന്ന് പേരേയും തിരൂരങ്ങാടി MKH ഹോസ്‌പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും. ഗുരുതര പരിക്കേറ്റ യുവതിയെ കോഴിക്കോട് മിംസ് ഹോസ്‌പിറ്റലിലേക്ക് മാറ്റുന്നതിനിടെ യാത്രാമധ്യേ മരണപ്പെട്ടു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വൈലത്തൂർ ഇട്ടിലാക്കൽ സ്വദേശി ലുഖ്മാൻെറ ഭാര്യ കമറുന്നിസയാണ് മരണപ്പെട്ടത്.
അപകടത്തിൽ പരിക്കേറ്റ താനാളൂർ മീനടത്തൂർ ഷറഫുന്നിസ (43), അമാൻ (9) എന്നിവർ തിരൂരങ്ങാടി MKH ഹോസ്‌പിറ്റലിൽ ചികിത്സയിലാണ്. മരണപ്പെട്ട യുവതിയുടെ മൃതദേഹം തിരൂരങ്ങാടി താലൂക്ക് ഹോസ്പ്‌പിറ്റലിലേക്ക് മാറ്റി.