
തിരുവനന്തപുരം: വർക്കല അയിരൂരിൽ മാതാപിതാക്കളെ വീട്ടിൽ നിന്ന് പുറത്താക്കിയ മകൾക്കെതിരെ പോലീസ് കേസെടുത്തു. വൃന്ദാവനം വീട്ടിൽ സദാശിവൻ( 79 ), ഭാര്യ സുഷമ്മ (73) എന്നിവരെയാണ് മകൾ സിജി വീടിന് പുറത്താക്കി ഗേറ്റ് അടച്ചത്. ഇന്നലെയായിരുന്നു സംഭവം.
പ്രായമായ മാതാപിതാക്കളെ സംരക്ഷിക്കാത്തതിനും സ്വത്ത് തട്ടിയെടുക്കാൻ ശ്രമിക്കൽ, വഞ്ചന കുറ്റം എന്നീ വകുപ്പുകൾ ചുമത്തിയാണ് മകൾക്കെതിരെ അയിരൂർ പോലീസ് കേസെടുത്തത്
ഇതിനു മുൻപും മാതാപിതാക്കളെ പുറത്താക്കി മകൾ ഗേറ്റ് പൂട്ടിയിട്ടുണ്ട്. അയിരൂർ പോലീസ് സ്ഥലത്തെത്തിയിട്ടും മകൾ ഗേറ്റ് തുറക്കാൻ കൂട്ടാക്കിയില്ല. പിന്നീട് പോലീസ് മതിൽ ചാടിക്കടന്ന് മകളോട് സംസാരിച്ചുവെങ്കിലും മകൾ വഴങ്ങിയില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വസ്തുതർക്കമാണ് മാതാപിതാക്കളെ പുറത്താക്കി ഗേറ്റ് അടക്കുന്നതിലേക്ക് എത്തിയതെന്നാണ് വിവരം. ആയിരൂർ പോലീസ് മകളുമായി സംസാരിച്ചതിന് ശേഷവും മകൾ യാതൊരു കാരണവശാലും വാതിൽ തുറക്കില്ലെന്ന നിലപാടിൽ തന്നെ ഉറച്ചുനിന്നു. തുടർന്ന് മാതാപിതാക്കളെ ഷെൽട്ടറിലേക്ക് മാറ്റുകയായിരുന്നു.