
കോട്ടയം : കോട്ടയം ജില്ലയുടെ സൗന്ദര്യ വൽകരണത്തിന് നല്ല ആശയങ്ങളുണ്ടോ, സാക്ഷാത്കരിക്കാൻ അവസരം. സംസ്ഥാനത്ത് ആദ്യമായി സമ്പൂർണ സാക്ഷരത നേടി മികവു
തെളിയിച്ച കോട്ടയം സാംസ്കാരിക സാക്ഷരതയിലും മുന്നിലാണെന്നു തെളിയിക്കാൻ ജനപങ്കാളിത്തത്തോടെ കലക്ടർ ജോൺ.വി.സാമു വൽ പദ്ധതികൾ ആവിഷ്കരിക്കുന്നു.
കോട്ടയത്തെ നിരത്തുകളും ഓരങ്ങളും മോടിയാക്കി സൂക്ഷിക്കാനുള്ള പദ്ധതികളാണ് പ്രാ രംഭഘട്ടത്തിൽ ആലോചിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മികച്ച ആശയങ്ങൾ അദ്ദേഹ വുമായി നേരിട്ട് ചർച്ച ചെയ്യാനും അവസരമുണ്ടാകും.
ഫെബ്രുവരി രണ്ടാം വാരത്തോടെ വിപുലമായ യോഗം വിളിക്കും. തുടർന്നുള്ള മാസങ്ങളിൽ നടപടി ശക്തമാക്കാനും മേയിൽ നടപ്പാക്കാനുമാണ് ഉദ്ദേശിക്കുന്നതെന്ന് കലക്ടർ അറിയിച്ചു.
വൈകേണ്ട, ആശ യങ്ങൾ ചുരുക്കി 7012668149 എന്ന വാട്‌സാപ് നമ്പറിലോ [email protected] nam മെയിലിലോ അയയ്ക്കാം. ഫെബ്രുവരി പത്തിനുള്ളിൽ ലഭിക്കണം.