പെട്രോൾ ബോംബ് ആക്രമണത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലിരിക്കെ യുവാവ് മരിച്ചു

Spread the love

 

പാലക്കാട്: ഒറ്റപ്പാലം ചുനങ്ങാട് വാണി വിലാസിനിയിൽ പെട്രോൾ ബോംബ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെ യുവാവ്. കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ വിഷ്ണു (27) ആണ് മരിച്ചത്. വിഷ്ണുവിനും ഒപ്പം ഉണ്ടായിരുന്ന ബാലുശ്ശേരി സ്വദേശി പ്രിയേഷനും (33) ഗുരുതരമായി പൊള്ളലേറ്റിരുന്നു.

 

അമ്പലപ്പാറ ചുനങ്ങാട് സ്വദേശി നീരജ് (31) ആണ് ആറു തൊഴിലാളികൾക്ക് നേരെ പെട്രോൾ ബോംബ് എറിഞ്ഞത്. ആക്രമണത്തിൽ 40% അധികം പൊള്ളലേറ്റ വിഷ്ണു ഇന്ന് പുലർച്ചെയാണ് മരണത്തിന് കീഴടങ്ങിയത്. പരിക്ക് ഭേദമായതിനെ തുടർന്ന് പ്രിയേഷ് കഴിഞ്ഞ ദിവസമാണ് ആശുപത്രി വിട്ടത്.

 

വീട് നിർമ്മാണത്തിന് എത്തിയ കോഴിക്കോട് സ്വദേശികളായ തൊഴിലാളികൾക്ക് നേരെയായിരുന്നു അയൽവാസിയായ നീരജ് പെട്രോൾ ബോംബ് എറിഞ്ഞത്. തൊഴിലാളികൾ തന്നെ കളിയാക്കുന്നുവെന്ന തോന്നലിലാണ് ആക്രമണം നടത്തിയതെന്ന് നീരജ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group