video
play-sharp-fill

വൻ ലഹരി വേട്ട; വിവിധതരം ലഹരിമരുന്നുമായി യുവതിയടക്കം ആറുപേർ പിടിയിൽ; മൂന്നുകേസുകളിലായി പിടിയിലായ ഇവർ ഒരേസംഘത്തിലെ കണ്ണികളെന്ന് സൂചന; ഇവരിൽനിന്ന് എം.ഡി.എം.എ​, ഹാഷിഷ് ഓയിൽ, കഞ്ചാവ് എന്നിവ പിടിച്ചെടുത്തു

വൻ ലഹരി വേട്ട; വിവിധതരം ലഹരിമരുന്നുമായി യുവതിയടക്കം ആറുപേർ പിടിയിൽ; മൂന്നുകേസുകളിലായി പിടിയിലായ ഇവർ ഒരേസംഘത്തിലെ കണ്ണികളെന്ന് സൂചന; ഇവരിൽനിന്ന് എം.ഡി.എം.എ​, ഹാഷിഷ് ഓയിൽ, കഞ്ചാവ് എന്നിവ പിടിച്ചെടുത്തു

Spread the love

കൊച്ചി: ന​ഗരത്തിൽ ലഹരിമരുന്നുകളുമായി യുവതിയടക്കം ആറുപേർ പിടിയിൽ. മൂന്നുകേസുകളിലായാണ് അറസ്റ്റ്. ഇവർ പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന കണ്ണികളാണെന്നും സൂചനകളുണ്ട്.

പ്രതികളുടെ കൈയിൽ നിന്ന് എം.ഡി.എം.എ ​, ഹാഷിഷ് ഓയിൽ, കഞ്ചാവ് എന്നിവയാണ് പിടികൂടിയത്.മട്ടാഞ്ചേരി സ്വദേശി റിഫാസ് റഫീക്ക് (27) പൂനെ സ്വദേശനി അയിഷ ​ഗഫാർ സെയ്ത്(39) എന്നിവരെ മയക്കുമരുന്നുമായി ഹോട്ടൽ മുറിയിൽ വച്ചാണ് പിടികൂടിയത്.

ഇവരിൽ നിന്ന് മൂന്ന് ലക്ഷത്തോളം രൂപയും 16 ലക്ഷം വിലവരുന്ന 300 ​ഗ്രാം എംഡിഎംഎയും 6.8 ​ഗ്രാം കഞ്ചാവും കണ്ടെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫോർട്ടുകൊച്ചി ദ്രോണാചാര്യയ്‌ക്കടുത്തുള്ള വീട്ടിൽനിന്നും മട്ടാഞ്ചേരി സ്വദേശി ഷഞ്ജൽ (34), ഇയാൾക്ക് മയക്കുമരുന്ന് നൽകിയിരുന്ന മുഹമ്മദ് അജ്മൽ (28) എന്നിവരെ പിടികൂടി. ഇവരിൽനിന്ന് 13.91 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.

അയ്യൻ മാസ്റ്റർ ലൈനിലെ വീട്ടിൽനിന്നും മട്ടാഞ്ചേരി സ്വദേശികളായ സജീർ (28), അദിനാൻ സവാദ് (22) എന്നിവരിൽ നിന്ന് 29.16 ഗ്രാം എംഡിഎംഎയും 9.41 ഗ്രാം ഹാഷിഷ് ഓയിലും 4.64 ഹൈബ്രിഡ് കഞ്ചാവും പിടിച്ചെടുത്തു.പള്ളുരുത്തിയിലെ വെളി ഭാഗത്ത് ബാദുഷ എന്നയാളുടെ വീട്ടിൽനിന്നും 100.89 ഗ്രാം എംഡിഎംഎയും പിടികൂടി.