
കടുത്തുരുത്തി: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് സംഘടനയുടെ 33-ാമത് സംസ്ഥാന വാർഷിക സമ്മേളനത്തിന് മുന്നോടിയായി കടുത്തുരുത്തി യൂണിറ്റ് വാർഷിക സമ്മേളനം നടന്നു.
കടപ്പുരാൻ ആഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ പതാക ഉയർത്തലിനു ശേഷം വൈസ് പ്രസിഡണ്ട് അന്നമ്മ പി ജെയുടെ അധ്യക്ഷതയിൽ കടുത്തുരുത്തി മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി വി സുനിൽ ഉദ്ഘാടനം നിർവഹിച്ചു.
യൂണിറ്റ് ജോയിൻ സെക്രട്ടറി കെ ടി പവിത്രൻ സ്വാഗതം ചെയ്തു. സെക്രട്ടറി പി എം ശശി വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. കെ വി തോമസ് കണക്ക് അവതരിപ്പിച്ചു. എ പത്രോസ് സംഘടന റിപ്പോർട്ടും വായിച്ച് അവതരിപ്പിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എം കെ ലളിത, ജോർജ്ജുകുട്ടി, അന്നമ്മ സി കെ, ഉഷ കെ ടി, കെഎം വിജയൻ, അന്നമ്മ പി ജെ, എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ പ്രസിഡണ്ട് പി എം ലൂക്കോസ് പുല്ലൻകുന്നേൽ, സെക്രട്ടറി പി എം ശശി പാറയിൽ, ട്രഷറർ കെ വി തോമസ് കല്ലേപ്പള്ളി എന്നിവർ അടങ്ങുന്ന 21 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.