അലഞ്ഞു നടന്ന മധ്യവയസ്കയെ ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചു; വഴങ്ങാതിരുന്നതോടെ മർദ്ദിച്ച് കൊലപ്പെടുത്തി; കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ വീതം പിഴയും

Spread the love

തിരുവനന്തപുരം: നെടുമങ്ങാട് അലഞ്ഞ് തിരിഞ്ഞ് നടക്കുകയായിരുന്ന മധ്യവയസ്കയെ കൊലപ്പെടുത്തിയ കേസിൽ, രണ്ട് പ്രതികൾക്കും ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ വീതം പിഴയും ശിക്ഷ.

video
play-sharp-fill

നെടുമങ്ങാട് സ്വദേശികളായ രാജേഷ്, അനിൽ കുമാർ എന്നിവരെയാണ് തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്.

2011 സെപ്റ്റംബർ 14 നായിരുന്നു കേസിനാസ്പദമായ സംഭവം . നെടുമങ്ങാട് ജംങ്ഷനിലും പരിസര പ്രദേശത്തും അലഞ്ഞു നടന്ന മധ്യവയസ്കയെ പ്രതികൾ ലൈംഗിക ബന്ധത്തിന് നിർബന്ധിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വഴങ്ങാതെ വന്നതോടെ പ്രതികൾ മോളിയെ മർദ്ദിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.