ആർത്തവ ദിനങ്ങളിലെ വേദന പലർക്കും ഒരു പേടി സ്വപ്നമാണ്! ആർത്തവസമയത്ത് വേദന കുറയ്ക്കാൻ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട പഴങ്ങൾ ഏതൊക്കെയാണെന്ന് അറിയാം

Spread the love

ആർത്തവദിനങ്ങളിലെ വേദന പലര്‍ക്കും ഒരു പേടി സ്വപ്നമാണ്.

ശാരീരിക വേദനയോടൊപ്പം ഹോർമോണുകളുടെ വ്യത്യാസം കൊണ്ടുള്ള മാനസിക പ്രശ്നങ്ങളും പലര്‍ക്കുമുണ്ട്. ഈ സമയത്ത് ഭക്ഷണ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ വേണം. ആര്‍ത്തവസമയത്തെ വേദന കുറയ്ക്കാൻ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില പഴങ്ങളെ പരിചയപ്പെടാം.

1. വാഴപ്പഴം 

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാഴപ്പഴത്തില്‍ അടങ്ങിയിരിക്കുന്ന ബോറോണ്‍ എന്ന ധാതു ആർത്തവദിനങ്ങളിലെ വേദന കുറയ്ക്കാന്‍ സഹായിക്കും. കൂടാതെ വാഴപ്പഴത്തില്‍ പൊട്ടാസ്യം, വിറ്റാമിന്‍ ബി6 എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ വയറു വീര്‍ത്തിരിക്കുന്ന അവസ്ഥയെ അകറ്റാനും മൂഡ് സ്വിം​ഗ്സ് പ്രശ്നങ്ങളെ തടയാനും സഹായിക്കും.

2. പൈനാപ്പിള്‍ 

പൈനാപ്പിളിൽ കാണപ്പെടുന്ന ബ്രോമെലിൻ എന്ന എന്‍സൈമിന് സ്വാഭാവിക ആന്‍റി ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. ഇത് ആർത്തവ വേദന കുറയ്ക്കാന്‍ സഹായിക്കും.

3. തണ്ണിമത്തന്‍ 

വെള്ളം, മഗ്നീഷ്യം തുടങ്ങിയവ അടങ്ങിയ തണ്ണിമത്തന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും വയറു വേദന കുറയ്ക്കാനും വയറു വീര്‍ത്തിരിക്കുന്ന അവസ്ഥയെ തടയാനും സഹായിക്കും.

4. ഓറഞ്ച് 

വിറ്റാമിന്‍‌ സി, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയ ഓറഞ്ച് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ആര്‍ത്തവസമയത്തെ വേദന കുറയ്ക്കാൻ സഹായിക്കും.

5. പപ്പായ 

പപ്പായയില്‍ അടങ്ങിയിരിക്കുന്ന പപ്പൈനും ആര്‍ത്തവസമയത്തെ വേദന കുറയ്ക്കാൻ സഹായിക്കും.

6. ബെറി പഴങ്ങള്‍

ആന്‍റി ഓക്സിഡന്‍റ്, ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയ ബ്ലൂബെറി, സ്ട്രോബെറി, റാസ്ബെറി തുടങ്ങിയ ബെറി പഴങ്ങളും ആര്‍ത്തവ ദിവസങ്ങളില്‍ കഴിക്കുന്നത് നല്ലതാണ്.

7. ആപ്പിള്‍ 

നാരുകള്‍ ധാരാളം അടങ്ങിയ ആപ്പിള്‍ കഴിക്കുന്നതും ആർത്തവ വേദന കുറയ്ക്കാന്‍ സഹായിക്കും.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.