
കൊച്ചി: കൊച്ചിയിൽ വൻ ലഹരിവേട്ട. പള്ളുരുത്തി, മട്ടാഞ്ചേരി പോലീസ് സ്റ്റേഷൻ പരിധികളിൽ നടന്ന റെയ്ഡിലാണ് വൻതോതിൽ ലഹരിമരുന്ന് കണ്ടെത്തിയത്. കൊച്ചിയിൽ നടത്തിയ പരിശോധനയിൽ 400 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.
ലഹരി സംഘം കൊച്ചിയിൽ ഒരു കിലോയോളം എംഡിഎംഎ കടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ലഹരി മാഫിയ സംഘത്തിലെ കണ്ണികളും ലഹരി സംഘം കൊച്ചിയിൽ ഒരു കിലോയോളം എംഡിഎംഎ എത്തിച്ചുവെന്നാണ് വിവരം.പിടിയിലായെന്നാണ് സൂചന. കൂടാതെ മട്ടാഞ്ചേരി, ഫോർട്ട് കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന ലഹരിമാഫിയ സംഘത്തിലെ നാല് പേരെ ഇന്നലെ എക്സൈസ് പിടികൂടിയിരുന്നു.