പൊതുജനത്തിന്റെ പ്രതീക്ഷക്ക് വീണ്ടും തിരിച്ചടി; വൈദ്യുതി സര്‍ചാര്‍ജ് ഫെബ്രുവരി മാസത്തിലും പിരിക്കും; യൂണിറ്റിന് 10 പൈസ വെച്ച് സര്‍ചാര്‍ജ് ഈടാക്കും

Spread the love

തിരുവനന്തപുരം: വൈദ്യുതി സര്‍ചാര്‍ജ് ഫെബ്രുവരി മാസത്തിലും പിരിക്കും. യൂണിറ്റിന് 10 പൈസ വെച്ച് സര്‍ചാര്‍ജ് പിരിക്കുമെന്ന് കെഎസ്ഇബി അറിയിച്ചു.

video
play-sharp-fill

2024 ഡിസംബറിൽ വൈദ്യുതി വാങ്ങിയതിൽ 18.13 കോടിയുടെ അധിക ബാധ്യതയാണെന്നും ഇതാണ് അടുത്ത മാസം സ്വന്തം നിലയിൽ സര്‍ചാര്‍ജ് പിരിക്കുന്നതെന്നും കെഎസ്ഇബി അറിയിച്ചു.

പുതുവര്‍ഷത്തില്‍ സര്‍ചാര്‍ജ് ഒഴിവാക്കുമെന്ന ഉപയോക്താക്കളുടെ പ്രതീക്ഷയ്ക്ക് തിരിച്ചടിയാണ് കെഎസ്ഇബിയുടെ തീരുമാനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ധനവില കൂടുന്നതുമൂലം താപവൈദ്യുതി വാങ്ങുന്നതിനുള്ള ചെലവില്‍ താത്കാലികമായുണ്ടാവുന്ന വര്‍ധനയാണ് സര്‍ചാര്‍ജിലൂടെ ഈടാക്കുന്നത്.