
തൃശൂര്‍: പിടികിട്ടാപ്പുള്ളിയായ വാറന്‍റ് പ്രതിയെ എട്ട് വർഷത്തിന് ശേഷം അന്തിക്കാട് പൊലീസ് പിടികൂടി. അന്തിക്കാട് സ്വദേശി കൂട്ടാല വീട്ടിൽ സുനിൽകുമാറി (49) നെയാണ് അറസ്റ്റ് ചെയ്തത്.
2016 ൽ സഹോദരനെ തല്ലിയ കേസിലെ പ്രതിയാണ് സുനിൽകുമാർ. വ്യാഴാഴ്ച രാവിലെ അന്തിക്കാടുള്ള ചായക്കടയിൽ വച്ച് സി പി ഒ. അനൂപ്, സുനിലിനെ തിരിച്ചറിയുകയും തടഞ്ഞ് വച്ച ശേഷം സ്റ്റേഷനിൽ അറിയിക്കുകയുമായിരുന്നു.
തുടർന്ന് എസ് സി പി ഒ സാജുവും കൂടിയെത്തി പ്രതിയെ സ്റ്റേഷനിൽ എത്തിച്ചു. ഒളിവിൽ പോയി വർഷങ്ങൾക്ക് ശേഷമാണ് സുനിൽകുമാർ അന്തിക്കാടെത്തുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group