ആരാധകരുടെ സ്‌നേഹം; എന്റെ ബ്രഡും ബട്ടറുമാണ് സിനിമ; തൻ്റെ സൗന്ദര്യ രഹസ്യം വെളിപ്പെടുത്തി മോഹൻലാല്‍

Spread the love

കോട്ടയം: മലയാള സിനിമയുടെ അഭിമാനവും അഹങ്കാരവുമാണ് മോഹൻലാല്‍.

video
play-sharp-fill

ലാലേട്ടൻ എന്ന് മലയാള സിനിമാ പ്രേക്ഷകർ ഒന്നാകെ ഒരേസ്വരത്തില്‍ വിളിക്കുന്ന മോഹൻലാലിനെ കുറിച്ചുള്ള വിശേഷങ്ങളറിയാൻ എല്ലാവർക്കും താത്പര്യമാണ്.
ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ തന്റെ സൗന്ദര്യത്തിന്റെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് മോഹൻലാല്‍.

തന്റെ സൗന്ദര്യത്തിന്റെ രഹസ്യത്തെ കുറിച്ച്‌ കൂടുതലൊന്നും പറയാനില്ലെന്ന് മോഹൻലാല്‍ പറയുന്നു. ആരാധകരുടെ സ്‌നേഹമാണ് തന്റെ സൗന്ദര്യത്തിന്റെ രഹസ്യം. കൃത്യമായ ഭക്ഷണരീതിയും വ്യായാമവും പിന്തുടർന്നാല്‍, എക്കാലത്തും ആരോഗ്യം കാത്തുസൂക്ഷിക്കാൻ സാധിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിനിമയില്‍ നില്‍ക്കുന്നവർക്ക് മാത്രമല്ല, സാധാരണയാളുകളും ഈ ജീവിതരീതി പിന്തുടരണമെന്നും മോഹൻലാല്‍ പറഞ്ഞു. മലയാള സിനിമയില്‍ വളർന്നുവരുന്ന സാങ്കേതിക വിദ്യകളെ കുറിച്ചും താരം വ്യക്തമാക്കി.

സിനിമയില്‍ ഏറ്റവും കൂടുതല്‍ സാങ്കേതിക വിദ്യയുപയോഗിക്കുന്നത് മലയാളത്തിലാണ്. ഒരുപാട് മലയാളി യുവാക്കള്‍ പല വിദേശരാജ്യങ്ങളിലും വമ്പൻ സിനിമയുടെ ഭാഗമായി പ്രവർത്തിക്കുന്നുണ്ട്. സാങ്കേതിക വിദ്യയെ കൃത്യമായ രീതിയില്‍ പരിപോഷിപ്പിക്കുന്ന തരത്തിലുള്ള സൗകര്യങ്ങള്‍ കൃത്യമായി കൊണ്ടുവരികയാണെങ്കില്‍ അത് മലയാള സിനിമാ മേഖലയ്ക്ക് കൂടുതല്‍ ഗുണം ചെയ്യും.

‘കഴിഞ്ഞ 45 വർഷമായി ഞാൻ സിനിമയില്‍ പ്രവർത്തിക്കുന്നു. എന്റെ ബ്രഡും ബട്ടറുമാണ് സിനിമ. സാങ്കേതിക വിദ്യ കൃത്യമായി ഉപയോഗിച്ചാല്‍, മലയാള സിനിമയെ വലിയൊരു വ്യവസായമാക്കി മാറ്റാനാകും’ – മോഹൻലാല്‍ പറഞ്ഞു.