എല്ലാത്തിനും കൂട്ടുനിന്നത് ഡബ്ല്യുസിസി; അഞ്ജലി മേനോൻ ചെയ‌്ത കാര്യത്തിന് പഴികേട്ടത് ഞാൻ; ഡബ്ല്യുസിസിക്കെതിരെ കടുത്ത ആരോപണവുമായി ഫെഫ്‌ക കമ്മിറ്റി അംഗങ്ങള്‍

Spread the love

കൊച്ചി: ഡബ്ല്യുസിസിക്കെതിരെ കടുത്ത ആരോപണവുമായി ഫെഫ്‌ക കമ്മിറ്റി അംഗങ്ങള്‍.

video
play-sharp-fill

ഫെഫ്‌കയ‌്ക്കെതിരെയും, സംഘടനയുടെ ജനറല്‍ സെക്രട്ടറി ബി.ഉണ്ണികൃഷ്‌ണനെതിരെയും കരുക്കള്‍ നീക്കുന്നത് ഡബ്ല്യുസിസിയാണെന്ന് ഫെഫ്‌ക പ്രസിഡന്റ് സിബി മലയില്‍ പറഞ്ഞു. നിർമ്മാതാവ് സാന്ദ്ര തോമസുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലും അവർക്ക് അനുകൂലമായ പരിഹാരമുണ്ടാക്കി കൊടുത്ത വ്യക്തിയാണ് ബി. ഉണ്ണികൃഷ്‌ണൻ.

എന്നാല്‍ വീണ്ടും സമാന ആരോപണങ്ങള്‍ ഉന്നയിക്കുന്നതിന് പിന്നില്‍ ഗൂഡാലോചനയുണ്ടെന്നും സിബി മലയില്‍ ആരോപിച്ചു. വിവാദങ്ങളുമായി ബന്ധപ്പെട്ട് ഫെഫ്‌ക വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹം പ്രതികരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസം ഫെഫ്‌ക ഓഫീസില്‍ നടന്ന ഒരു പ്രശ്ന പരിഹാര ചർച്ചയ‌്ക്കിടെ ഡബ്ല്യുസിസി അംഗങ്ങളായ ഒരു പ്രമുഖ നടിയും, മറ്റൊരു യുവതിയും അവിടേക്ക് എത്തി. രാത്രിയായതിനാല്‍ നാളെ ചർച്ച ചെയ്യാമെന്ന് പറഞ്ഞിട്ടും അവർ കേട്ടില്ല.

പരാതിക്കാരെ നിർബന്ധിച്ചുകൊണ്ടേയിരുന്നു. അസമയമായതിനാല്‍ അവർക്ക് എല്ലാ സുരക്ഷയും ഒരുക്കിയത് ഫെഫ്‌കയാണ്. ഇത്തരത്തില്‍ ഡബ്ല്യുസിസി പലവിധത്തിലുള്ള ഗൂഡാലോചനകള്‍ നടത്തുന്നുണ്ട്. ഇക്കാര്യത്തില്‍ ബി. ഉണ്ണികൃഷ്‌ണന് പരിപൂർണ പിന്തുണയുണ്ടെന്ന് സിബി മലയില്‍ വ്യക്തമാക്കി.

ഡബ്ല്യുസിസി സ്ഥാപക അംഗവും സംവിധായകയുമായ അഞ്ജലി മേനോനെതിരെ കടുത്ത വിമർശനമാണ് വാർത്താ സമ്മേളനത്തില്‍ മേയ‌്ക്കപ്പ് ആർട്ടിസ്‌റ്റ് മിറ്റ ഉന്നയിച്ചത്. തന്റെ ആദ്യ ചിത്രമായ ‘കൂടെ’യുടെ സംവിധായികയായ അഞ്‌ജലി മേനോൻ ആണ് സഹ മേക്കപ്പ് ആർട്ടിസ്‌റ്റിനെ പറഞ്ഞയച്ചതെന്ന് മിറ്റ ആരോപിച്ചു. പക്ഷേ കുറ്റം തന്റെമേല്‍ ആരോപിക്കപ്പെട്ടു. ദിവസങ്ങളോളം ക്രൂശിക്കപ്പെട്ടു. എല്ലാത്തിനും പിന്നില്‍ ഡബ്ല്യുസിസി ആണെന്ന് മിറ്റ പറഞ്ഞു.