ബംഗ്ളൂരുവിൽ നിന്ന് മയക്കുമരുന്ന് കടത്തിക്കൊണ്ട് വന്ന് ചെറു പൊതികളാക്കി വിൽപ്പന; 50 ഗ്രാം എംഡിഎംഎയുമായി നാല് യുവാക്കൾ എക്സൈസിന്റെ പിടിയിൽ

Spread the love

കൊച്ചി: എറണാകുളം കലൂരിൽ 50 ഗ്രാം എംഡിഎംഎയുമായി നാല് യുവാക്കളെ എക്സൈസ് അറസ്റ്റ് ചെയ്തു.

കൊച്ചി സ്വദേശികളായ അഫ്രീദ് (27), ഹിജാസ് (27), അമൽ ആവോഷ് (27), ഫിർദൗസ് (26) എന്നിവരാണ് കലൂരിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ റൂമിൽ നിന്ന് മയക്കുമരുന്നുമായി പിടിയിലായത്.

ബംഗളൂരുവിൽ നിന്ന് മയക്കുമരുന്ന് കടത്തിക്കൊണ്ട് വന്ന് ചെറു പൊതികളാക്കി എറണാകുളം, കാക്കനാട്, കൊച്ചി തുടങ്ങിയ പ്രദേശങ്ങളിൽ വിൽപ്പന നടത്തി വരികയായിരുന്നു പ്രതികൾ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എറണാകുളം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ടി എം മജുവിന്‍റെ നിർദ്ദേശ പ്രകാരം എക്സൈസ് എൻഫോഴ്സ്മെന്‍റ് ആൻഡ് ആന്‍റി നർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ പി ശ്രീരാജിന്‍റെ മേൽനോട്ടത്തിൽ എക്സൈസ് ഇൻസ്പെക്ടർ കെ പി പ്രമോദും സംഘവും ചേർന്നാണ് പ്രതികളെ പിടികൂടിയത്.

അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ഒ എൻ അജയകുമാർ, പ്രിവന്‍റീവ് ഓഫീസർ (ഗ്രേഡ്)മാരായ ബസന്ത് കുമാർ, ബൈനു, സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീജിത്ത്, അഫ്സൽ, വനിത സിവിൽ എക്സൈസ് ഓഫീസർമാരായ സരിതാറാണി, അമ്പിളി എന്നിവരും പരിശോധനാ സംഘത്തില്‍ ഉണ്ടായിരുന്നു.