
ടാക്സി സ്റ്റാൻഡില്‍വച്ച് ആദിവാസി യുവാവിനെ ക്രൂരമർദ്ദനത്തിനിരയാക്കി ; പ്രതി പിടിയിൽ
മൂലമറ്റം: ആദിവാസി യുവാവിനെ ആക്രമിച്ച പ്രതി അറസ്റ്റില്‍. ഇലപ്പള്ളി അനൂർ പാലൂർ അനിയൻ എന്നു വിളിക്കുന്ന രാജീവ് (62) ആണ് അറസ്റ്റിലായത്.ഇലപ്പള്ളി അനൂർ കുളക്കാട്ട് ക്ലീറ്റസിനെ മൂലമറ്റം ടാക്സി സ്റ്റാൻഡില്‍വച്ച് മർദിച്ച കേസിലാണ് ഇയാള്‍ പിടിയിലായത്.
കഴിഞ്ഞ നവംബർ 17 നായിരുന്നു കേസിനാസ്പദമായ സംഭവം. ക്ലീറ്റസ് ഓടിക്കുന്ന വാഹനത്തിന്‍റെ നമ്ബർ ചോദിച്ച പ്രതി സ്റ്റാൻഡില്‍ ചെല്ലുകയും നമ്ബർ ചോദിക്കുകയും ചെയ്തു. നമ്ബർ വണ്ടിയില്‍ എഴുതിയിട്ടുണ്ടെന്നും എഴുതി എടുത്തോ എന്നും പറഞ്ഞത് ഇഷ്ടപ്പെടാതെ പ്രതി ക്ലീറ്റസിനെ ആക്രമിക്കുകയായിരുന്നു.
അതിനുശേഷം ക്ലീറ്റസിന്‍റെ അനൂരുള്ള വീട് അടിച്ചുതകർക്കുകയും ചെയ്തു. മർദനമേറ്റ ക്ലീറ്റസ് പിന്നീട് മൂലമറ്റം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.കോടതിയില്‍ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0