
‘ഫാറ്റിലിവർ’മുതിർന്നവരെ മാത്രമല്ല കുട്ടികളെയും ബാധിക്കുന്ന പ്രശ്നമാണ്; അനാരോഗ്യകരമായ ജീവിതശൈലി, ജങ്ക് ഫുഡിന്റെ ഉപയോഗം, വ്യായാമ കുറവ് എന്നിവയാണ് പ്രധാനമായും ഫാറ്റിലിവർ ഉണ്ടാകുന്നതിനു പിന്നിലെ കാരണങ്ങൾ; കുട്ടികളിലെ ഫാറ്റിലിവർ തടയാൻ രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ? അറിയാം!
ഫാറ്റി ലിവർ മുതിർന്നവരെ മാത്രമല്ല കുട്ടികളെയും ബാധിക്കുന്ന പ്രശ്നമാണ്. അനാരോഗ്യകരമായ ജീവിതശൈലി, ജങ്ക് ഫുഡിൻ്റെ ഉപഭോഗം, വ്യായാമക്കുറവ് എന്നിവയാണ് പ്രധാനമായി ഫാറ്റി ലിവർ ഉണ്ടാകുന്നതിന് പിന്നിലെ കാരണങ്ങൾ.
തുടർച്ചയായി ഫാസ്റ്റ് ഫുഡ് കഴിക്കുന്നത് കരളിൽ 5% ത്തിലധികം കൊഴുപ്പ് അടിഞ്ഞുകൂടുന്നതിലേക്ക് നയിക്കുന്നു. ഇത് ഫാറ്റി ലിവർ രോഗത്തിന് കാരണമാകുന്നു. കുട്ടികളിൽ പ്രമേഹം, ഉയർന്ന കൊളസ്ട്രോൾ, ഉയർന്ന രക്തസമ്മർദ്ദം എന്നിവയും വർദ്ധിച്ചുവരികയാണ്.
രാജ്യത്തെ 40 ശതമാനം കുട്ടികളും ഫാറ്റി ലിവർ ബാധിതരാണെന്ന് ഡയറ്റീഷ്യൻ പ്രീതി പാണ്ഡെ പറയുന്നു. മോശമായ ഭക്ഷണക്രമം, വ്യായാമക്കുറവ്, ജങ്ക് ഫുഡിൻ്റെ ഉപയോഗം, മധുരമുള്ള പാനീയങ്ങൾ, അമിതമായ ഉപ്പ് എന്നിവയാണ് ഇതിൻ്റെ പ്രധാന കാരണങ്ങൾ. കൂടാതെ, ഒരു വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ഉപ്പ് കഴിക്കുന്നതും രണ്ട് വയസ്സിന് താഴെയുള്ളവർക്ക് പഞ്ചസാരയുടെ അളവ് പരിമിതപ്പെടുത്തുന്നതും പ്രധാനമാണെന്നും വിദഗ്ധർ പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആരോഗ്യകരമായ ഭക്ഷണശൈലി കുട്ടികളെ ചെറുപ്രായത്തിൽ തന്നെ ശീലിപ്പിക്കുന്നത് കുട്ടികളിൽ ഫാറ്റി ലിവർ രോഗ സാധ്യത കുറയ്ക്കാൻ സഹായിക്കും. പച്ചക്കറികൾ, പാൽ, പയറുവർഗങ്ങൾ, മുട്ട തുടങ്ങി പ്രോടീൻ ഘടകം ഉള്ള ഭക്ഷണങ്ങൾ, വെജിറ്റബിൾ സാലഡുകൾ എന്നിവ ദൈനംദിന ഭക്ഷണത്തിൽ ഉൾപെടുത്താൻ ശ്രദ്ധിക്കണം.
മധുരപലഹാരങ്ങളും, കൊഴുപ്പിന്റെ അംശമുള്ള ഭക്ഷണങ്ങളും അമിതമായി ഉപയോഗിക്കുന്നത് ഒഴിവാക്കണം. ഫാസ്റ്റ് ഫുഡ്, പാക്ക് ചെയ്യപ്പെട്ട ഭക്ഷണങ്ങൾ, ശീതള പാനീയങ്ങൾ, ചോക്ലേറ്റുകൾ എന്നിവ ഭാരം കൂടാനും ഫാറ്റി ലിവറിലേക്ക് നയിക്കാനും കാരണമാകും.
സൈക്ലിംഗ്, ഫുട് ബോൾ, ബാഡ്മിന്റൺ തുടങ്ങിയ കളികളിൽ ശീലമാക്കുക. എപ്പോഴും വാഹനങ്ങളെ ആശ്രയിക്കാതെ ഇടക്കൊക്കെ കാൽനടയായി പോകുന്നതും കുട്ടികളെ ചെറുപ്രായത്തിൽ തന്നെ ശീലിപ്പിക്കണം. ഇത് ഫാറ്റി ലിവർ തടയുന്നതിന് സഹായിക്കും.