
ദേശീയ ഗെയിംസിൽ നിന്ന് കളരിപ്പയറ്റ് ഒഴിവാക്കിയതിനെതിരായ ഹർജി: പി ടി ഉഷയ്ക്കെതിരെ ഹൈക്കോടതിയുടെ നോട്ടീസ്
ഡൽഹി: ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ അധ്യക്ഷ പി.ടി. ഉഷയ്ക്ക് ഡൽഹി ഹൈക്കോടതിയുടെ നോട്ടീസ്. ദേശീയ ഗെയിംസിന്റെ മത്സരവിഭാഗത്തിൽ നിന്ന് കളരിപ്പയറ്റ് ഒഴിവാക്കിയതിനെതിരായ ഹർജിയിലാണ് നോട്ടീസ് നൽകിയത്.
കഴിഞ്ഞ തവണ ഗോവയിൽ കളരി മത്സര ഇനമായിരുന്നു. എന്നാൽ ഇത്തവണ പ്രദർശന ഇനമായാണ് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പുറത്തുവിട്ട പട്ടികയിൽ ഉൾപ്പെടുത്തിയത്. അതേസമയം കേരളത്തിന് കഴിഞ്ഞ തവണ കളരിയിൽ 19 മെഡൽ ലഭിച്ചിരുന്നു.
Third Eye News Live
0