പോക്സോ കേസില്‍ റിമാൻഡിലായ അധ്യാപകനെതിരെ 9ാം ക്ലാസുകാരിയുടെ വെളിപ്പെടുത്തൽ ; വീണ്ടും കേസെടുത്ത് പോലീസ്

Spread the love

തിരുവനന്തപുരം: ആറാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ചതിന് ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്ത പ്രതിക്കെതിരെ അതേ സ്കൂളിലെ ഒമ്ബതാം ക്ലാസുകാരിയുടെ വെളിപ്പെടുത്തലില്‍ പുതിയ പോക്സോ കേസ് രജിസ്റ്റർ ചെയ്തു.

video
play-sharp-fill

വട്ടിയൂർക്കാവ് സ്വദേശി അരുണ്‍ മോഹന് (32) എതിരെയാണ് ലൈംഗികാതിക്രമത്തിന് പോക്സോ നിയമ പ്രകാരം വീണ്ടും ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തത്.

മണക്കാട് ഒരു സ്‌കൂളിലെ വിദ്യാർഥിനിയായ ആറാം ക്ലാസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് ആദ്യം അധ്യാപകനെതിരെ കേസെടുത്ത് റിമാൻഡ് ചെയ്തത്. സംഭവം കുട്ടി കൂട്ടുകാരോടും അവർ ആയയോടും പറയുകയായിരുന്നു. തുടർന്ന് ഇവർ സ്‌കൂള്‍ പ്രിൻസിപ്പലിനെ വിവരമറിയിച്ചു. എന്നാല്‍ പൊലീസില്‍ പരാതി നല്‍കാതെ സംഭവം പ്രിൻസിപ്പല്‍ രഹസ്യമാക്കി വച്ചുവെന്നാണ് വീട്ടുകാർ പറയുന്നത്. കുട്ടിയുടെ ബന്ധുക്കളുടെ പരാതിയില്‍ അധ്യാപകനെതിരെ കേസെടുത്തു. പിന്നാലെ കുറ്റകൃത്യം നടന്ന വിവരം അറിഞ്ഞിട്ടും മറച്ചുവച്ചതിന് സ്കൂള്‍ പ്രിൻസിപ്പലിനെതിരെ കേസെടുത്ത പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group