കുടുംബ പ്രശ്നം; കൊല്ലത്ത് മൂന്ന് പേരെ വെട്ടിപ്പരിക്കേൽപ്പിച്ചു; പ്രതിയെ കസ്റ്റഡിയിലെടുത്ത് പോലീസ്; പരിക്കേറ്റവർ ചികിത്സയിൽ; ഒരാളുടെ നില ഗുരുതരം

Spread the love

കൊല്ലം: കൊല്ലം ശക്തികുളങ്ങരയിൽ മൂന്ന് പേർക്ക് വെട്ടേറ്റു. ശക്തികുളങ്ങര സ്വദേശി രമണി, സഹോദരി സുഹാസിനി, സുഹാസിനിയുടെ മകൻ സൂരജ് എന്നിവർക്കാണ് വെട്ടേറ്റത്. രമണിയുടെ ഭർത്താവ് അപ്പുക്കുട്ടനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുടുംബപ്രശ്നമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.

video
play-sharp-fill

ഇന്ന് രാവിലെ എട്ടരയോടെ ശക്തികുളങ്ങരയിലെ രമണിയുടെ വീട്ടിൽ വെച്ചാണ് അതിക്രമമുണ്ടായത്. രമണിയും ഭർത്താവ് അപ്പുക്കുട്ടനും ഈ വീട്ടിലാണ് താമസിക്കുന്നത്. ഇരുവരും തമ്മിലുള്ള കുടുംബപ്രശ്നമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്.

രമണിയുടെ തലയ്ക്ക് ​ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മറ്റ് രണ്ട് പേരും കൊല്ലം ജില്ലാ ആശുപത്രിയിൽ തുടരുകയാണ്. പ്രതിയെ വിശദമായി ചോദ്യം ചെയ്യുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൈദ്യപരിശോധനക്ക് ശേഷം മൊഴി രേഖപ്പെടുത്തും. മത്സ്യത്തൊഴിലാളിയാണ് അപ്പുക്കുട്ടൻ. സംഭവത്തെക്കുറിച്ച് പൊലീസ് വിശദമായി അന്വേഷിച്ചുവരികയാണ്.