നെന്മാറ ഇരട്ടക്കൊലക്കേസ്; നാട്ടുകാർക്കെതിരെ കേസെടുത്തത് എന്തിന്? എല്ലാവർക്കും ഭിക്ഷണിയായ പ്രതിയെ തൂക്കിക്കൊല്ലണം; ആക്ഷേപവുമായി കൊല്ലപ്പെട്ട സുധാകരന്റെ മക്കൾ

Spread the love

പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസില്‍ സ്പെഷ്യൽ പ്രൊസിക്യൂട്ടറെ നിയമിച്ച് നിയമനടപടികൾ വേഗത്തിലാക്കണമെന്ന്, സുധാകരന്‍റ്  മക്കളായ അഖിലയും അതുല്യയും .പ്രതിക്ക് സംരക്ഷണവും നാട്ടുകാർക്ക് കുറ്റവും എന്ന നിലയാണ്.നാട്ടുകാർക്കെതിരെ കേസെടുത്തത് എന്തിനെന്ന് അവര്‍ ചോദിച്ചു.എല്ലാവർക്കും ഭീഷണിയായ പ്രതിയെ നിയമനടപിടിയിലൂടെ തന്നെ തൂക്കിക്കൊല്ലണം.

video
play-sharp-fill

മുൻ വൈരാഗ്യം വെച്ച് ആസൂത്രണത്തോടെ നടത്തിയ കൊലയെന്നാണ് റിമാന്‍ഡ് റിപ്പോർട്ട് പറയുന്നത്. മനസ്താപമില്ലാത്തകുറ്റവാളിയാണ് പ്രതി, തൻ്റെ പദ്ധതി കൃത്യമായി നടപ്പാക്കിയതിൻ്റെ സന്തോഷം പ്രതിക്കുണ്ട്. കൊലപാതകത്തിനായി  എലവഞ്ചേരിയിൽനിന്നും മരപ്പിടി സ്വയം ഘടിപ്പിക്കാൻ കഴിയുന്ന കൊടുവാൾ വാങ്ങി. സുധാകരനെ ദിവസങ്ങളോളം വീട്ടിലിരുന്ന് നിരീക്ഷിച്ചു.

സുധാകരൻ പുറത്തിറങിയ സമയം വെട്ടി വീഴ്തി. കൊലനടത്തിയ രക്തക്കറപുരണ്ട കൊടുവാൾ  പ്രതിയുടെ മുറിയിൽ കട്ടിലിനടിയിൽ വെച്ചു. ശേഷം പോത്തുണ്ടിമലയിലേക്ക് അതേ വേഷത്തിൽ ഓടിപ്പോയി.ചെന്താമരയുടെ കുടുംബം  അകലാൻ കാരണം സുധാകരനുംഅമ്മയുമാണെന്ന് വിശ്വസിച്ചു. പ്രതി പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതിയിൽ നിന്ന് കൊല്ലപ്പെട്ടസുധാകരൻ്റെ രണ്ട് പെൺമക്കൾക്ക് ഭീഷണിയുണ്ട്. അയൽവാസികൾക്ക് തുടർച്ചയായ വധഭീഷണിയുണ്ട്. പ്രതി ജയിലിന് പുറത്തിറങ്ങിയാൽ  ഒരു പ്രദേശത്തിന് മുഴുവൻ ഭീഷണിയാണെന്നും റിപ്പോ‍ർട്ടിൽ പറയുന്നു.

ഫെബ്രുവരി 12 വരെ റിമാൻഡ് ചെയ്ത പ്രതിയെ ആലത്തൂർ സബ്ജയിലിലേക്ക് മാറ്റി.