മാതാപിതാക്കളോടൊപ്പം ഉറങ്ങി കിടന്ന രണ്ടുവയസുകാരിയെ കാണാതായി; അന്വേഷണത്തിനിടെ കുഞ്ഞിനെ കണ്ടെത്തിയത് വീടിനടുത്തുള്ള കിണറ്റിൽ മരിച്ച നിലയിൽ

Spread the love

തിരുവനന്തപുരം: മതാപിതാക്കളോടൊപ്പം ഉറങ്ങി കിടന്ന രണ്ടുവയസുകാരിയെ വീടിനടുത്തുള്ള കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം ബാലരാമപുരത്താണ് സംഭവം. ഇന്ന് രാവിലെ കുട്ടിയെ കാണാനില്ലെന്ന പരാതി ലഭിച്ചതിനെ തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.

video
play-sharp-fill

കോട്ടു​കാൽ സ്വദേശികളായ ശ്രീതു, ശ്രീജിത്ത് ദമ്പതികളുടെ മകൾ ദേവേന്ദു എന്ന രണ്ടുവയസുകാരിയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് കുട്ടിയെ കാണാതായത് ശ്രദ്ധയിൽപ്പെടുന്നത്.

ഉടൻ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നുവെന്ന് പറയുന്നു. കുട്ടിയുടെ ആരോഗ്യനിലയെ കുറിച്ച് പറയാൻ കഴിയില്ല. എന്നാൽ, സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കിണറിനുള്ളിൽ കൈവരിയുണ്ട്. കൂടുതൽ വിവരങ്ങൾ അന്വേഷണത്തിലൂടെയെ വ്യക്തമാകുവെന്നാണ് പൊലീസ് പറയുന്നത്. ഈ വീട്ടിൽ തീപിടുത്തമുണ്ടായതായി പറയുന്നു. വീടിനുപുറത്ത് ഇറങ്ങാത്ത കുട്ടിയാണെന്ന് മാതാവ് പറയുന്നു.