
എറണാകുളം: കൂത്താട്ടുകുളം നഗരസഭയിലെ വനിതാ കൗണ്‍സിലറെ തട്ടിക്കൊണ്ടു പോയെന്ന കേസില്‍ സിപിഎം ഏരിയാ സെക്രട്ടറി ഉള്‍പ്പെടെയുളളവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യ ഹര്‍ജി പരിഗണിക്കുക.
കലാ രാജുവിനെ സിപിഎം ഓഫിസിലേക്ക് കൂട്ടിക്കൊണ്ടുപോവുക മാത്രമാണുണ്ടായതെന്നും തട്ടിക്കൊണ്ടുപോയിട്ടില്ലെന്നുമാണ് സിപിഎം നേതാക്കളുടെ വാദം.
രാഷ്ട്രീയസമ്മര്‍ദ്ദം കാരണമാണ് കലാ രാജു തട്ടിക്കൊണ്ടു പോകല്‍ പരാതി നല്‍കിയത് എന്ന വാദവും ജാമ്യാപേക്ഷയില്‍ സിപിഎം നേതാക്കള്‍ ഉയര്‍ത്തിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കേസില്‍ നാലു സിപിഎം പ്രവര്‍ത്തകരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു. ഏരിയാ സെക്രട്ടറി ഉള്‍പ്പെടെയുളളവരുടെ അറസ്റ്റ് ഒഴിവാക്കാന്‍ പൊലീസ് നാടകം കളിച്ചെന്ന ആരോപണവും ഉയര്‍ന്നിരുന്നു.