38-ാം ദേശീയ ഗെയിംസ് : നീന്തൽ താരം സാജൻ പ്രകാശിലൂടെ കേരളത്തിന് ആദ്യ മെഡൽ ; 200 മീറ്റർ ഫ്രീസ്റ്റൈൽ,100 മീറ്റർ ബട്ടർഫ്ലൈ ഇനങ്ങളിൽ വെങ്കലം നേടി

Spread the love

ഹൽദ്വാനി: 38-ാം ദേശീയ ഗെയിംസിൽ നീന്തൽ താരം സാജൻ പ്രകാശിലൂടെ കേരളത്തിന് ആദ്യ മെഡൽ. 200 മീറ്റർ ഫ്രീസ്റ്റൈൽ,100 മീറ്റർ ബട്ടർഫ്ലൈ ഇനങ്ങളിൽ സാജൻ പ്രകാശ് വെങ്കലം നേടി.

video
play-sharp-fill

200 മീറ്റർ ഫ്രീ സ്റ്റൈലിൽ ഒരു മിനിറ്റ് 53.73 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് സാജൻ മൂന്നാമതെത്തിയത്. ഈ ഇനത്തിൽ കർണാടകയുടെ ശ്രീഹരി നടരാജനും എസ്. അനിഷ് ഗൗഡയും യഥാക്രമം സ്വർണവും വെള്ളിയും നേടി.

അരമണിക്കൂറിനകം നടന്ന 100 മീറ്റർ ബട്ടർഫ്ലൈയിൽ സ്വർണ പ്രതീക്ഷയുണ്ടായിരുന്ന സ്ഥാനത്താണ് സാജൻ മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടത്. സമയം 54.52 സെക്കൻഡ്. ഈ ഇനത്തിൽ തമിഴ്നാടിൻ്റെ രോഹിത് ബെനഡിക്ഷൻ സ്വർണവും മഹാരാഷ്ട്രയുടെ അംബ്രെ മിഹിർ വെള്ളിയും നേടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group