ഏറ്റുമാനൂർ എം സി റോഡിൽ തെള്ളകത്ത് വാഹനാപകടം ; നിയന്ത്രണം നഷ്ടപ്പെട്ട ബുള്ളറ്റ് വാഗണറിലും മിനി വാനിലും ഇടിച്ച് ഇടുക്കി സ്വദേശിയായ യുവാവിന് ദാരുണാന്ത്യം

Spread the love

കോട്ടയം: ഏറ്റുമാനൂർ എം സി റോഡിൽ തെള്ളകത്ത് വാഹനാപകടം. നിയന്ത്രണം നഷ്ടപ്പെട്ട ബുള്ളറ്റ് വാഗണറിലും മിനി വാനിലും ഇടിച്ച് ഇടുക്കി സ്വദേശിയായ യുവാവിന് ദാരുണാന്ത്യം.

video
play-sharp-fill

ഇടുക്കി കോടികുളം വാഴപ്പറമ്പിൽ വി.ഒ മാത്യുവിന്റെ മകൻ അരുൺ മാത്യു (26) ആണ് മരിച്ചത്. വൈകുന്നേരം ആറരയോടെയാണ് അപകടമുണ്ടായത്.

ബുള്ളറ്റിന്റെ എതിർദിശയിൽ നിന്നും എത്തിയ വാഗണറിൽ ഇടിച്ച് നിയന്ത്രണം നഷ്ടമായി റോഡരികിൽ നിർത്തിയിട്ടിരുന്ന മറ്റൊരു പിക്കപ്പ് വാനിൽ ഇടിയ്ക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുവാവിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. സംഭവത്തിൽ ഏറ്റുമാനൂർ പൊലീസ് കേസെടുത്തു.