
കൊല്ലം: തഴുത്തലയിൽ വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ചയാളെ നാട്ടുകാർ പിടികൂടി പോലീസിന് കൈമാറി. കണ്ണനല്ലൂർ സ്വദേശി സുരേഷ് (35) ആണ് പിടിയിലായത്. ക്ഷേത്രത്തിലെ അന്നദാനത്തിന് പോയ വയോധികയെ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.
ക്ഷേത്രത്തിലേക്കുള്ള എളുപ്പവഴിയെന്ന വ്യാജേന ഒഴിഞ്ഞ സ്ഥലത്തെത്തിച്ചാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. വയോധികയുടെ നിലവിളി നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു.
തുടർന്ന് പ്രതി ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ പിടികൂടി മർദിക്കുകയായിരുന്നു. വൈദ്യസഹായം ലഭ്യമാക്കിയ ശേഷം പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group