
കോട്ടയം: ഉദയനാപുരം ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നെൽ പാടശേഖരങ്ങളിൽ ജൈവ കൃഷി പ്രോത്താഹിപ്പിക്കുന്നതിന് പ്രാരംഭ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഇതിന്റെ ആദ്യ പടിയായി ഈ വിഷയത്തിൽ പ്രായോഗികമായ വിജയം കൈവരിച്ച പദ്മശ്രീ . ചേറുവയൽ രാമനെ കർഷകരുടെ ആശങ്കകൾ പരിഹരിക്കാനും അവരുമായി സംവദിക്കാനും പഞ്ചായത്തിലേക്ക് ക്ഷണിക്കാൻ തീരുമാനിച്ചു.
ഉദയനാപുരം ഗ്രാമപഞ്ചായത്തിന്റെ ആസൂത്രണ സമിതി ഉപാധ്യക്ഷൻ ഡോ: വിജിത് ശശിധർ നടത്തുന്ന വല്ലകം ശ്രീകൃഷ്ണ ആയുർവേദ കാമ്പസിൽ വച്ച് ഈ പ്രവർത്തനങ്ങൾക്കു തുടക്കം കുറിക്കാൻ പഞ്ചായത്തു കമ്മറ്റി തീരുമാനിച്ചു.
സ്ഥാപനത്തിന്റെ ഇരുപതാം
വാർഷിക ആഘോഷങ്ങൾക്കൊപ്പം, ഉദയനാപുരം ഗ്രാമപഞ്ചായത്തും സംയുക്തമായി ഫെബ്രുവരി 1, 2 ശനി ഞായർ ദിവസങ്ങളിൽ “സ്വാസ്ഥ്യം 2025” എന്ന പേരിൽ ദ്വിദിന സെമിനാർ സംഘടിപ്പിക്കും. ഫെബ്രുവരി 1 ശനിയാഴ്ച ജീവിത ശൈലി സെമിനാറും, സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കായി ക്വീസ് മത്സരവും നടത്തുവാൻ തീരുമാനിച്ചു. ഫെബ്രുവരി 2 ഞായറാഴ്ച മന്ത്രി വി എൻ വാസവൻ ചെറുവയൽ രാമനെ ആദരിച്ച് കർഷക സദസും, ശ്രീകൃഷ്ണ ആയുർവേദ 20 -ആം വാർഷികാഘോഷവും ഉദ്ഘാടനം ചെയ്യും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കാർഷിക മേഖലയിൽ പണിയെടുക്കുന്നവരിലും, പ്രത്യേകിച്ച് നെൽകൃഷി നടക്കുന്ന പ്രദേശവാസികൾക്കിടയിലും ക്യാൻസർ, കിഡ്നി ഫേയ്ല്വർ മുതലായ മാരക രോഗങ്ങൾ വർദ്ധിച്ച് വരുന്നതായി കണ്ടതോടെയാണ് ജൈവകൃഷി എന്ന ആശയത്തിലേക്ക് പഞ്ചായത്ത് എത്തിയത്.
അടുത്തയിടെ പാടശേഖരങ്ങളുടെ സമീപപ്രദേശത്ത് നടത്തിയ മാമ്മോഗ്രാം സ്ക്രീനിങ് പരിശോധനയിൽ 197 സ്ത്രീകൾ പങ്കെടുത്തപ്പോൾ 17 പേർക്ക് ബ്രെസ്റ് ക്യാൻസർ രോഗം കണ്ടെത്തി.
ഇതിന് പ്രധാന കാരണമായി മനസിലാക്കുന്നത് കൃഷിസ്ഥലങ്ങളിൽ ഉപയോഗിക്കുന്ന അതിമാരക വിഷവസ്തുക്കൾ അടങ്ങുന്ന കീടനാശിനികളുടെ ഉപയോഗമാണ്. ഇതിന് പരിഹാരമായി ഉദയനാപുരം ഗ്രാമപഞ്ചായത്തിന്റെ നേതൃത്ത്വത്തിൽ പഞ്ചായത്തിലും സമീപ പ്രദേശങ്ങളിലുമുള്ള നെൽ കർഷകർക്കിടയിൽ തനത് നെൽ വിത്തുകൾ ഉപയോഗിച്ചുള്ള ജൈവ കൃഷി രീതികൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതികൾ രൂപീകരിക്കാൻ പഞ്ചായത്ത് ആസൂത്രണ സമിതി തീരുമാനിച്ചു.
ഇത് സാങ്കേതികമായും സാമ്പത്തികമായും വിജയിക്കുമോ എന്ന ആശങ്ക ഗ്രാമസഭകളിൽ കർഷകർ പ്രകടിപ്പിച്ചു. ഈ സാഹചര്യത്തിലാണ്
ഇതിനോടൊപ്പം പൊതുജനങ്ങൾക്കിടയിൽ ആരോഗ്യ സംരക്ഷണ ബോധവൽക്കരണവും, ജീവിതശൈലി അവബോധ സെമിനാറും സംഘടിപ്പിക്കേണ്ട ആവശ്യവും ഉയർന്നുവരുകയുണ്ടായി. ജൈവ ഉൽപ്പന്നങ്ങൾ മാത്രം കഴിവതും ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യവും, ആഹാരവിധികൾ , ഉറക്കം, മാനസിക ആരോഗ്യം, സാത്വിക മൂല്യങ്ങൾ സമൂഹത്തിൽ വളർത്തിയെടുക്കുന്നതിന്റെ ആവശ്യവും പ്രചരിപ്പിക്കുവാൻ പഞ്ചായത്ത് തീരുമാനിച്ചു.
സെമിനാറുകളിലേക്കുള്ള രെജിസ്ട്രേഷൻ സൗജന്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 8078817711 .എന്ന നമ്പരിൽ ബന്ധപ്പെടുക.
ഉദയനാപുരം
പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ആനന്ദവല്ലി. ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ പി.എസ്. പുഷ്പമണി
. വി.എം. ശോഭിക,
ഹരീഷ് രാജ് എന്നിവർ പത്രസമ്മേളത്തിൽ പരിപാടികൾ വിശദീകരിച്ചു.



