എംസി റോഡിൽ പന്തളം കുളനട ജംക്ഷന് സമീപം വാഹനങ്ങളുടെ കൂട്ടയിടി ; അപകടത്തിൽപ്പെട്ടത് നാലോളം വാഹനങ്ങൾ

Spread the love

പന്തളം : എംസി റോഡിൽ പന്തളം കുളനട ജംക്ഷന് സമീപം വാഹനങ്ങളുടെ കൂട്ടയിടി. പന്തളം ഭാഗത്തേക്ക് പോകുകയായിരുന്ന ട്രക്കിൽ എതിർ ഭാഗത്ത് നിന്നും വന്ന നാഷണൽ പെർമിറ്റ് ലോറി ഇടിച്ചു സമീപത്തേ കടയിലേക്ക് കയറുകയായിരുന്നു.

video
play-sharp-fill

ഈ സമയത്ത് ട്രക്കിൻ്റെ പിന്നിൽ വന്ന രണ്ട് കാറുകൾ അപകടത്തിൽപ്പെടുകയായിരുന്നു. രാവിലെ 7 മണിയോടെ കുളനട ഇന്ത്യൻ ഓയിൽ പമ്പിന് സമീപം ആണ് അപകടം .

അപകടത്തിൽ ലോറിയുടെയും ട്രക്കിൻ്റെയും കാറിൻ്റെ ഡ്രൈവർമാർ ഉൾപ്പെടെ 3 പേർക്ക് പരിക്കേറ്റു. ഇവരെ രണ്ടു പേരെ അടൂർ ഗവ. ആശുപത്രിയിലും ഒരാളെ പന്തളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എം സി റോഡിൽ ഈ ഭാഗം സ്ഥിരം അപകട മേഖലയാണ്.