വീടുകളിൽ നിന്ന് ശേഖരിച്ച മാലിന്യം വേർതിരിക്കുമ്പോൾ അതിൽ സ്വർണ്ണാഭരണം: ഉടമസ്ഥനെ കണ്ടെത്തി നൽകി ഹരിത കർമ്മസേന: തിരുവാർപ്പിലെ ഹരിത കർമ്മസേനയ്ക്ക് കൈയ്യടി

Spread the love

തിരുവാർപ്പ്: മാലിന്യങ്ങൾ വേർതിരിച്ചപ്പാേൾ ലഭിച്ച സ്വർണ്ണാഭരണം ഉടമയെ കണ്ടെത്തി നൽകി ഹരിതകർമ്മ സേനാഗംങ്ങൾ മാതൃകയായി. തിരുവാർപ്പ് പഞ്ചായത്തിലെ ഹരിത കർമ്മ സേനാംഗങ്ങളായ രാജമ്മയും രോഹിണിയുമാണ് തങ്ങൾ വീടുകളിൽ നിന്നും ശേഖരിച്ച അജെെവ മാലിന്യങ്ങൾക്കിടയിൽ നിന്നും സ്വർണ്ണാഭരണം കണ്ടെത്തിയത്.

കഴിഞ്ഞ ശനിയാഴ്ച വീടുകളിൽ ശേഖരിച്ച മാലിന്യങ്ങൾ വേർതിരിക്കുമ്പോഴാണ് അവർ ഒരു ഡയമണ്ട് പതിച്ച മുക്കുത്തി കണാനിടയായത്. രണ്ട് ദിവസത്തെ അന്വേഷണഫലമായാണ് സ്വർണ്ണാഭരണത്തിൻ്റെ ഉടമയെ തിരിച്ചറിഞ്ഞത്.

തിരുവാർപ്പ് അമ്പാടിയിൽ പ്രകാശിൻ്റെ ഭാര്യയുടെ സ്വർണ്ണമൂക്കുത്തിയാണ് മാലിന്യങ്ങൾക്കിടയിൽ നിന്നും ലഭിച്ചത്. ഉടമസ്ഥയെ വിവരമറിയിച്ചപ്പോൾ അവർക്കുണ്ടായ വിസ്മയവും സന്തോഷവും അതിരറ്റതായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുൻ പഞ്ചായത്ത് പ്രസിഡന്റ് അജയൻ കെ.മേനോൻ, വാർഡ് മെമ്പർ ജയറാണി പുഷ്പാകരൻ എന്നിവരുടെ സാന്നിദ്ധ്യത്തിൽ പ്രകാശ് സ്വർണ്ണം ഏറ്റുവാങ്ങി. ഹരിത കർമ്മ സേനാംഗങ്ങളായ

രാജമ്മയുടെയും രോഹിണിയുടെയും സത്യസന്ധതയും അർപ്പണ മനോഭാവവും ഹരിതകർമ്മ സേനക്ക് അഭിമാനമായി മാറി.