
തിരുവനന്തപുരം: മാർ ഇവാനിയോസ് കോളജില്‍ എസ്‌എഫ്‌ഐ-കെഎസ്‌യു സംഘര്‍ഷം.
കെഎസ്‌യു യൂണിറ്റ് ക്യാമ്പസില്‍ സ്ഥാപിച്ച കൊടിമരവും തോരണങ്ങളും എസ്‌എഫ്‌ഐ തകര്‍ത്തതായി കെഎസ്‌യു പരാതി നല്‍കി. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം.
കാലിക്കറ്റ് സര്‍വകലാശാലയിലെ കലോത്സവത്തിനിടെയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് എസ്‌എഫ്‌ഐ ക്യാമ്പസില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. അതിന് തുടര്‍ച്ചയായാണ് ക്യാമ്പസില്‍ സംഘര്‍ഷമുണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഭവ സ്ഥലത്തെത്തിയ പൊലീസുകാർ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് എസ്‌എഫ്‌ഐ പ്രവർത്തകരെ തിരിച്ചറിഞ്ഞെങ്കിലും ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ലെന്ന് കെഎസ്‌യു ഭാരവാഹികള്‍ കുറ്റപ്പെടുത്തുന്നു. അതേസമയം മാർ ഇവാനിയോസ് ക്യാമ്പസില്‍ എസ്‌എഫ്‌ഐയുടെ ഭാഗത്ത് നിന്ന് യാതൊരുവിധ അതിക്രമങ്ങളും ഉണ്ടായിട്ടില്ലെന്ന് ഭാരവാഹികളായ വിദ്യാർഥികള്‍ പറയുന്നു.