
നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണം, ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരണം ; സംസ്ഥാനത്ത് ഇന്ന് പകൽ ചൂട് കൂടും ; രാവിലെ 11 മുതൽ മൂന്ന് ഡിഗ്രി വരെ അധിക താപനിലയ്ക്ക് സാധ്യത ; മുന്നറിയിപ്പ് നൽകി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പകൽ ചൂട് കൂടുമെന്ന് മുന്നറിയിപ്പ്. ഒറ്റപെട്ട ഇടങ്ങളിൽ രാവിലെ 11 മുതൽ ഉച്ചയ്ക്ക് മൂന്നു വരെ രണ്ടു മുതൽ മൂന്നു ഡിഗ്രി വരെ അധിക താപനിലയ്ക്കാണ് സാധ്യത പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.
ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും മുന്നറിയിപ്പുണ്ട്.
നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണം. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരണം. അസ്വസ്ഥതകൾ അനുഭവപ്പെട്ടാൽ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യണമെന്നും മുന്നറിയിപ്പിൽ പറയുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0