
പാലക്കാട്: നെൻമാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര തിരുവമ്പാടിയിലെന്ന് സൂചന. പ്രതിക്കായുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് നിർണായക വിവരം ലഭിച്ചതെന്ന് പോലീസ്. കോഴിക്കോട് തിരുവമ്പാടിയിൽ വെച്ച് ചെന്താമര വിറ്റ മൊബൈൽ ഫോൺ ഓണായതായിട്ടാണ് പോലീസിന് ലഭിച്ച വിവരം.
അതേസമയം ഓണായതിന് തൊട്ടുപിന്നാലെ തന്നെ ഫോൺ ഓഫാകുകയും ചെയ്തു. തിരുവമ്പാടി സിഐയുടെ നേതൃത്വത്തിൽ പ്രദേശത്ത് പരിശോധന നടത്തുകയാണ്. ഇതുവരെ ഒന്നും കണ്ടെത്താനായില്ലെന്നാണ് പുറത്തു വരുന്ന വിവരം. തിരുവമ്പാടിയിൽ ക്വാറിയിലെ സുരക്ഷ ജീവനക്കാരനായി പ്രതി ജോലി ചെയ്തിരുന്നു.


