പുലിപ്പേടിയിൽ വണ്ടിപ്പെരിയാറും! മേയാൻ വിട്ട ആടിനെ കാണാനില്ല, സമീപത്ത് പുലിയുടെ കാൽപ്പാടുകൾ

Spread the love

 

ഇടുക്കി: വണ്ടിപ്പെരിയാറിൽ പുലിയുടെ സാന്നിധ്യം. പുലിയുടെ ആക്രമണത്തിൽ ആട് ചത്തു. വാളാർഡി എച്ച് എം എൽ എസ്റ്റേറ്റ് രണ്ടാം ഡിവിഷൻ ലയത്തിൽ താമസിക്കുന്ന സുബ്രമണ്യത്തിന്റെ മേയാൻ വിട്ട ആടിനെയാണ് കൊന്നത്. ശനിയാഴ്ച്ച മേയാൻ വിട്ട ആട് തിരികെ എത്താത്തതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് ജഡത്തിൻറെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്.

video
play-sharp-fill

 

കുമളി റെയ്ഞ്ചിലെ ചെല്ലാർ കോവിൽ സെക്ഷനിനിലെ വനപാലകർ നടത്തിയ പരിശോധനയിൽ പുലിയുടെ കാൽപ്പാടുകൾ കണ്ടു. തുടർന്ന് ഈ ഭാഗത്ത് രണ്ട് നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു.

 

മാത്രമല്ല പരുന്തുംപാറയിൽ കടുവയുടെ സാന്നിധ്യമുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു. പുതുവത്സരത്തോടനുബന്ധിച്ച് പരുന്തുംപാറയിൽ എത്തിയ വിനോദസഞ്ചാരികൾ കടുവയുടെ വീഡിയോയും പകർത്തിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group