
പാലാ : സ്വകാര്യ ക്ലിനിക്കൽ
ലാബിൽ റേഡിയോളജി വിഭാ ഗം ഡോക്ടറുടെ പേരിൽ വ്യാജമായി പരിശോധനാ റിപ്പോർട്ട് തയാറാക്കി നൽകിയെന്ന കേസിൽ ടെക്നിഷ്യനും സ്ഥാ പനയുടമയും പൊലീസ് പിടിയി ലായി.
പാല ജനറൽ ആശുപത്രിക്കു സമീപം പ്രവർത്തിക്കുന്ന മോഡേൺ ഡയഗ്നോസ്റ്റിക് സെന്ററിലെ റേഡിയോളജി സ്‌റ്റാഫായ കാണക്കാരി എബി ഭവനിൽ എം.എബി (49), ഉടമ ഇടനാട് മങ്ങാട്ട് റെനി സജി ജോൺ (52) എന്നിവരെയാണ് പാലാ എസ്ഐ വി.എൽ.ബിനുവിൻ്റെ നേതൃത്വത്തിൽ അറസ്‌റ്റ് ചെയ്തത്.
ക്ലിനിക്കിൽ പരിശോധനയ്ക്ക്
എത്തുന്നവർക്ക് ഡോക്ടറുടെ പേരിലുള്ള കുറിപ്പ് തയാറാക്കി നൽകിയിരുന്നതു റേഡിയോളജി വിഭാഗം ജീവനക്കാരനായിരുന്നുവെന്നു പൊലീസ് പറഞ്ഞു

Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്ഥാപനത്തിൽ ഒരു ഡോക്ടറുടെ ബോർഡ് വച്ച് 7 മാസമായി വ്യാജ പരിശോധനാ റിപ്പോർട്ട് തയാറാക്കി നൽകി വരികയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
പരിശോധനാ റിപ്പോർട്ടിൽ സംശയം തോന്നിയ ഡോക്ടർമാർ ഉൾപ്പെടെയുള്ളവരിൽനിന്ന് പാലാ ഡിവൈഎസ്‌പി കെ.സദന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ഇന്നലെ വൈകിട്ട് സ്ഥാപനത്തിൽ റെയ്ഡ് നടത്തുകയായിരുന്നു
നിരവധി രേഖകൾ പിടിച്ചെടുത്തതായി സൂചന.
തെറ്റായ പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിൽ ചികിത്സ നടത്തിയ രോഗികൾക്ക് എന്തു സംഭവിച്ചുവെന്ന് വ്യക്തമല്ല. ഇക്കാര്യവും പോലീസ് അന്വേഷിക്കണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്.



