പഞ്ചായത്ത് ജീവനക്കാരുടെ കൈയ്യും കാലും കൊത്തുമെന്ന് ഭീഷണി ; റോഡിലെ ബോര്‍ഡുകളും ഫ്‌ളക്‌സുകളും നീക്കം ചെയ്തതില്‍ സി.പി.എമ്മിന്റെ പ്രചരണ ബോര്‍ഡുകള്‍ ഉള്‍പ്പെട്ടതിൽ പ്രകോപനം; സിപിഎം ലോക്കല്‍ സെക്രട്ടറിക്കെതിരെ പരാതി

Spread the love

കണ്ണൂര്‍ : പാതയോരങ്ങളിലെ ബോര്‍ഡുകളും പ്രചരണ സാമഗ്രികളും നീക്കം ചെയ്യണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കിയതിന് മുഖ്യമന്ത്രിയുടെ ജന്മനാടായ പിണറായി പഞ്ചായത്തിലെ ജീവനക്കാരെ സി.പി.എം നേതാവിന്റെ നേതൃത്വത്തില്‍ ഭീഷണിപ്പെടുത്തിയതായി പരാതി.

video
play-sharp-fill

കഴിഞ്ഞ 24 ന് വെള്ളിയാഴ്ച വൈകുന്നേരം നാല് മണിക്ക് സി.പി.എം പിണറായി ലോക്കല്‍ സെക്രട്ടറി നന്ദനന്‍. പ്രവര്‍ത്തകനായ നിഖില്‍ കുമാര്‍ എന്നിവര്‍ പഞ്ചായത്ത് ഓഫിസിലേക്ക് അതിക്രമിച്ചു കയറുകയും വനിതാ ജീവനക്കാര്‍ക്കെതിരെ വധഭീഷണി മുഴക്കുകയും ചെയ്തുവെന്നാണ് പരാതി.

സംഭവത്തില്‍ ജീവനക്കാര്‍ക്കിടയില്‍ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ജീവനക്കാര്‍ക്ക് തൊഴില്‍ ചെയ്യാനുള്ള സംരക്ഷണം ഒരുക്കണമെന്ന് ഇവര്‍ പോസ്റ്റര്‍ പ്രചരണത്തിലൂടെ ആവശ്യപ്പെട്ടു.പഞ്ചായത്ത് ഓഫീസില്‍ അതിക്രമിച്ചു കയറിയതിനും ഭീഷണിപ്പെടുത്തിയതിനും പൊലീസില്‍ ജീവനക്കാര്‍ പരാതി നല്‍കിയിട്ടുണ്ട് .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ പാതയോരത്തെ ബോര്‍ഡുകള്‍ നീക്കം ചെയ്യുന്നതിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്ക് തടസമാകാത്ത ബോര്‍ഡുകള്‍ നീക്കം ചെയ്തത് പഞ്ചായത്ത് ഓഫിസില്‍ കയറി അന്വേഷിക്കുക മാത്രമേ ചെയ്തിട്ടുള്ളുവെന്നാണ് സി.പി.എമ്മിന്റെ വിശദീകരണം. സംഭവത്തിന്റെ വീഡിയോ ദൃശ്യം പുറത്തുവന്നതോടെ പാര്‍ട്ടിക്കുള്ളിലും ഈ വിഷയം ചുടേറിയ ചര്‍ച്ചയ്ക്ക് ഇടയാക്കിയിട്ടുണ്ട്.