
വൈക്കം: ഒരുകാലത്ത് നിരത്തുകള്‍ അടക്കിവാണവർ സത്യഗ്രഹഭൂമിയിലേക്ക് ഒരുമിച്ചെത്തിയത് വലിയൊരു സന്ദേശവുമായാണ്. ജില്ലയില്‍ അംബാസിഡർ കാറിനെ സ്‌നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്നവരുടെ കൂട്ടായ്മയായ അംബ്രൂസ് ആണ് റിപ്പബ്ലിക് ദിനത്തില്‍ വൈക്കത്ത് വീത്സ് ഫോർ വെറ്ററൻസ് എന്ന പേരില്‍ ഒത്തുചേരലിന് വേദിയൊരുക്കിയത്.
മുൻ തലമുറകളുമായി കുതിച്ചുപാഞ്ഞ അംബാസിഡർ പലർക്കുമൊരു വികാരമാണ്. നമ്മെ വളർത്തി വലുതാക്കിയ മാതാപിതാക്കള്‍ അവരുടെ വാർദ്ധക്യത്തില്‍ സ്‌നേഹത്തോടെ സംരക്ഷിക്കപ്പെടണമെന്ന സന്ദേശമാണ് ഇവർ മുന്നോട്ടുവയ്ക്കുന്നത്.
2017 ലാണ് കൂട്ടായ്മയുടെ തുടക്കം. പുതുപ്പള്ളി പള്ളിക്ക് മുന്നില്‍ പാർക്ക് ചെയ്തിരുന്ന അംബാസിഡറിന്റെ ചിത്രമെടുത്ത് ആരോ ഫേസ്ബുക്കിലിട്ടു. ആദ്യം ലൈക്ക് ചെയ്ത നാലുപേർ പരസ്പരം ഫോണ്‍നമ്ബരുകള്‍ കൈമാറി. അവിടെ നിന്നാണ് അംബ്രൂസിന്റെ തുടക്കം.160 അംബാസഡർ ഉടമകളുണ്ട് കൂട്ടായ്മയില്‍. സാമൂഹ്യസേവന പ്രവർത്തനങ്ങള്‍ക്കുമായി കൂട്ടായ്മ സജീവമാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മൂർക്കാട്ടിപ്പടി വെള്ളൂർ കെ.പി.പി.എല്‍ റോഡില്‍ നിന്നാരംഭിച്ച റാലിയില്‍ ഹിന്ദുസ്ഥാൻ മോട്ടോഴ്സിന്റെ ആദ്യ അംബാസിഡർ മോഡലായ ലാൻഡ് മാസ്റ്ററും മാർക്ക് 3 യും മാർക്ക് 4 ഉം ഉള്‍പ്പെടെ അൻപതോളം കാറുകള്‍ അണിനിരന്നു. പൊൻകുന്നം സ്വദേശി മോഹനൻ നായർ 1977 ല്‍ വാങ്ങിയ അംബാസിഡറുമായാണ് മകനും മുഖ്യസംഘാടകരിലൊരാളുമായ മഞ്ജിത്ത് മോഹനെത്തിയത്.
അറുപത് വർഷമായി അംബാസിഡർ കാറുപയോഗിക്കുന്ന പിറവം സ്വദേശി മത്തായിച്ചേട്ടനും റാലിക്കെത്തി. കായലോര ബീച്ചില്‍ നഗരസഭ ചെയർപേഴ്സണ്‍ പ്രീത രാജേഷ്, വൈസ് ചെയർമാൻ പി.ടി.സുഭാഷ്, കൗണ്‍സിലർമാരായ ബിന്ദു ഷാജി, അശോകൻ വെള്ളവേലി, ചൈതന്യ ഹോംലി പ്രോഡക്‌ട്സ് ഉടമ ഷിഹാബ് കെ.സൈനു എന്നിവർ റാലിയെ സ്വീകരിച്ചു. അമ്ബ്രോക്സിനുള്ള നഗരസഭയുടെ ഉപഹാരം സീനിയറംഗം കെ.ടി.മത്തായിക്ക് നല്‍കി.



