
കൊച്ചി: എറണാകുളം തമ്മനത്തെ ടൂവീലര്‍ വര്‍ക്ക്‌ഷോപ്പിന് തീപിടിച്ചു. തിങ്കളാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. വര്‍ക്ക്‌ഷോപ്പിലെ വാഹനങ്ങളടക്കം തീപ്പിടിച്ച് പൊട്ടിത്തെറിച്ചു. അതേസമയം ആളപായമില്ല. കടവന്ത്രയില്‍നിന്നുള്ള രണ്ട് അഗ്നിരക്ഷാ സേന യൂണിറ്റെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.
വര്‍ക്ക്‌ഷോപ്പിനകത്തുനിന്ന് ചെറിയതോതില്‍ തീ ഉയരുന്നതാണ് പ്രദേശവാസികള്‍ കണ്ടത്. ഗെയ്റ്റ് അടച്ച നിലയിലായിരുന്നു. ഇതോടെ പ്രദേശവാസികള്‍ വെള്ളമെത്തിച്ച് ഗെയ്റ്റ് ചാടി അകത്തേക്കൊഴിച്ച് തീയണയ്ക്കാനുള്ള ശ്രമം നടത്തി. എന്നാല്‍ തീപടര്‍ന്ന് വാഹനങ്ങളടക്കം പൊട്ടിത്തെറിക്കാന്‍ തുടങ്ങിയതോടെ അഗ്നിരക്ഷാസേനയെയും പോലീസിനെയും വിവരമറിയിച്ചു.
നിരവധി വാഹനങ്ങള്‍ പൂര്‍ണമായും കത്തിനശിച്ചു. ചില വാഹനങ്ങള്‍ നാട്ടുകാര്‍ പുറത്തേക്കെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


