ആടാം പാടാം വയോജന വേദിക്ക് സ്വന്തമായി മേഡേൺ മൂസിക്ക് സിസ്റ്റവും സൗണ്ട് സിസ്റ്റവും ആനുവദിച്ചു; മൈക്ക് സെറ്റും അനുബന്ധ ഉപകരണങ്ങളും കോട്ടയം എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണൻ വയോജന വേദി പ്രസിഡന്റിന് കൈമാറി

Spread the love

കോട്ടയം: ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്തംഗം പി.കെ വൈശാഖ് ഡിവിഷൻ ഫണ്ടിൽ നിന്നും ചാന്നാനിക്കാട് വയോജനവേദിക്ക് മേഡേൺ മൂസിക്ക് സിസ്റ്റവും സൗണ്ട് സിസ്റ്റവും ആനുവദിച്ചു.

video
play-sharp-fill

പനച്ചിക്കാട് പഞ്ചായത്തിലെ ഏറ്റവും വലിയ വയോജന കൂട്ടായ്മയാണ് ചാന്നാനിക്കാട് വയോജനവേദി. നിലവിൽ 268 സ്ഥിരാഗം അംഗങ്ങൾ ഉണ്ട് വയോജനവേദിയിൽ. എല്ലാ ദിവസവും പരിപാടികളും ക്യാമ്പുകളുമൊക്കെയായി വളരെ സജീവമായ വയോജന കൂട്ടായ്മയാണ് ഇവിടെയുള്ളത്.

സ്വന്തമായി സൗണ്ട് സിസ്റ്റം, മൂസിക്ക് സിസ്റ്റം ഇല്ലാതിരുന്നതിനാൽ ഭീമമായ തുക വാടകയ്ക്ക് നൽകിയാണ് പരിപാടികൾ നടത്തിയിരുന്നത്. കഴിഞ്ഞ വാർഷിക പൊതുയോഗത്തിലാണ് ജില്ലാ പഞ്ചായത്ത് മെമ്പർ പി.കെ വൈശാഖ് ആഡിറ്റോറിയവും ഉൾപെട്ട മേഡേൺ സൗണ്ട് സിസ്റ്റം സ്ഥാപിക്കണമെന്ന് താൽപര്യപ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലാ പഞ്ചായത്ത് ഡിവിഷൻ ഫണ്ടിൽ നിന്നും പൈസ അനുവദിച്ചാണ് പദ്ധതി പൂർത്തീകരിച്ചത്. മൈക്ക് സെറ്റും അനുബന്ധ ഉപകരണങ്ങളും കോട്ടയം എം.എൽ.എ തിരുവഞ്ചൂർ രാധാകൃഷ്ണൻ വയോജന വേദി പ്രസിഡന്റ് ഡോ. ടി. എൻ. പരമേശ്വരകുറുപ്പിന് കൈ മാറി.

ജില്ലാ പഞ്ചായത്തംഗം പി. കെ. വൈശാഖ്, പനച്ചിക്കാട് പഞ്ചായത്ത്‌ പ്രസിഡന്റ് ആനി മാമ്മൻ, പഞ്ചായത്ത്‌ മെമ്പർ എൻ. കെ. കേശവൻ, പി. പി. നാണപ്പൻ, ഇട്ടി അലക്സ് , കെ. എസ്. സജീവ്, വയോജന വേദി സെക്രട്ടറി സി. കെ. മോഹനൻ, ജോ. സെക്രട്ടറി ഭൂവനേശ്വരിയമ്മ, കെ. ദേവകി തുടങ്ങിയവർ പ്രസംഗിച്ചു.