
കോഴിക്കോട്: വയോധികയെ ആക്രമിച്ച് സ്വർണാഭരണം കവരാൻ ശ്രമം. കോഴിക്കോട് മാവൂരിലാണ് സംഭവം. 85 വയസായ മാവൂർ മുണ്ടിക്കൽതാഴം നാരായണി അമ്മയെയാണ് ഇരുചക്ര വാഹനത്തിൽ എത്തിയവർ ആക്രമിച്ചത്.
വൈകീട്ട് 3 മണിക്കാണ് സംഭവം. റോഡിന്റെ അരികിലേക്ക് വയോധികയെ അക്രമി സംഘം തള്ളിയിട്ടു. വീഴ്ചയിൽ ഇവർക്ക് പരിക്കേറ്റു. കൈക്കും മുഖത്തുമാണ് പരിക്കേറ്റത്.
സ്വന്തം വീട്ടിൽ നിന്നു അടുത്തുള്ള മറ്റൊരു വീട്ടിലേക്ക് പോകുകയായിരുന്നു വയോധിക. ഈ സമയത്താണ് ഇരുചക്ര വാഹനത്തിൽ എത്തിയവർ ആഭരണം കവരാൻ ശ്രമിച്ചത്. ബഹളം വച്ച് പ്രതിരോധിച്ചതോടെ പ്രദേശവാസികൾ ഓടിക്കൂടി. ആളുകൾ ഓടിയെത്തുമ്പോഴേക്കും അക്രമി സംഘം രക്ഷപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മാവൂർ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അന്വേഷണം തുടരുന്നു. നാരായണി അമ്മയുടെ പരിക്ക് സാരമുള്ളതല്ല.



