
തൃശ്ശൂർ: പെരുന്നാൾ ആഘോഷത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു. ഗുണ്ട് പൊട്ടിത്തെറിച്ചു താണിശ്ശേരി സ്വദേശി ഫ്രാൻസിസ് (54) ആണ് മരിച്ചത്. മാള തെക്കൻ താണിശ്ശേരി സെന്റ് സേവിയെഴ്‌സ് പള്ളിയിലെ പെരുന്നാൾ ആഘോഷത്തിനിടെയാണ് അപകടം. ഉടൻ തന്നെ ഫ്രാൻസിസിനെ മാളയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പോസ്റ്റുമോട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.


