
തിരുവനന്തപുരം: കടക്കെണിയില്‍ നെട്ടോട്ടമോടുന്നതിനിടെ പഴയ സൂപ്പർഫാസ്റ്റ് ബസുകള്‍ എസി ബസുകളാക്കാനുള്ള പദ്ധതിയുമായി കെഎസ്ആർടിസി.
കാസർകോട്- ബന്തടുക്ക റൂട്ടിലെ സ്വകാര്യബസില്‍ ആറ് ലക്ഷം രൂപ മുടക്കി എസി ഘടിപ്പിച്ചതാണ് കെഎസ്ആർടിസിയേയും ഇങ്ങനെ ചിന്തിക്കാൻ പ്രേരിപ്പിച്ചത്. എസി പ്രീമിയം
ബസുകള്‍ക്ക് സ്വീകാര്യതയേറുന്നതും കണക്കിലെടുത്ത് സാങ്കേതികവിദഗ്ധരോട് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഗതാഗതമന്ത്രി കെ.ബി ഗണേഷ് കുമാർ നിർദ്ദേശിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പരീക്ഷാണടിസ്ഥാനത്തില്‍ ഒന്നോ രണ്ടോ ബസുകളില്‍ നിയെ കണ്ട് എസി ഘടിപ്പിക്കുന്നതും പരിഗണയിലുണ്ട്. വിജയകരമാണെങ്കില്‍ സ്വന്തം നിലയില്‍ ഇതിനുള്ള സംവിധാനമൊരുക്കാനാണ് പദ്ധതി. ചെലവ് കുറയ്ക്കാനും ഇത് വഴിയൊരുക്കുമെന്നാണ് വിലയിരുത്തല്‍.
എസി കംപ്രസർ പ്രവർത്തിപ്പിക്കുന്നത് എൻജിനില്‍ നിന്നുള്ള ഊർജ്ജം ഉപയോഗിച്ച് ആയതിനാല്‍ നിലവിലുള്ള സംവിധാനത്തില്‍ ബസിന്റെ ഇന്ധനക്ഷമത കുറയുന്ന പ്രശ്നമുണ്ട്. പകരം ഡൈനാമോ ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിച്ച് ബാറ്ററി ചാർജ് ചെയ്ത് എസി പ്രവർത്തിപ്പിക്കുന്ന രീതിയാണ് അവലംബിക്കുന്നത്.