എട്ടാം ക്ലാസ്സ്‌ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച അധ്യാപകന്റെ വിവരം മറച്ചുവെച്ചു: സ്വകാര്യ സ്കൂളിനെതിരെ പോക്സോ ചുമത്തി പോലീസ്

Spread the love

 

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച അധ്യാപകന്റെ വിവരം മറച്ചുവെച്ച സ്കൂളിനെതിരെ പോക്സോ ചുമത്തി പോലീസ്. തിരുവനന്തപുരത്തെ സ്വകാര്യ സ്കൂളിനെതിരെയാണ് പോക്സോ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തത്.

 

സംഭവത്തിൽ വട്ടിയൂർക്കാവ് സ്വദേശിയായ അധ്യാപകൻ അരുണ്‍ മോഹനെ ഫോര്‍ട്ട് പോലീസ് അറസ്റ്റ് ചെയ്തു. പീഡിപ്പിക്കാൻ ശ്രമിച്ച വിവരം പെണ്‍കുട്ടി മറ്റു അധ്യാപകരോട് പറഞ്ഞിട്ടും വിവരം മറച്ചുവെക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ അധ്യാപകനെ അറസ്റ്റ് ചെയ്തു.

 

സ്കൂളില്‍ വെച്ച്‌ രണ്ടു തവണ പീഡിപ്പിച്ചെന്ന് പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കി. ആറ് മാസം മുൻപാണ് അധ്യാപകൻ പെണ്‍കുട്ടിയെ ആദ്യമായി പീഡിപ്പിക്കുന്നത്. പിന്നീടും ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചു. തുടർന്ന് പീഡന വിവരം പുറത്തിറങ്ങിക്കരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

വിദ്യാർത്ഥിനിയുടെ പെരുമാറ്റത്തിൽ അസഭാ വികത ശ്രദ്ധിച്ച അധ്യാപികയുടെ കുട്ടി പീഡന വിവരം തുറന്നു പറയുകയായിരുന്നു. തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ച കുട്ടിയുടെ മാതാവ് പോലീസിൽ പരാതി നൽകി.