video
play-sharp-fill

ബാങ്കിലെ ആരുമായും സംസാരിക്കരുതെന്ന് പറഞ്ഞത് സംശയത്തിനിടയാക്കി: ഡിജിറ്റല്‍ അറസ്റ്റ് വഴി ഓണ്‍ലൈനിലൂടെ ലക്ഷങ്ങള്‍ തട്ടാനുള്ള ഉത്തരേന്ത്യൻ സംഘത്തിന്‍റെ നീക്കം പൊളിച്ച്‌ വൃദ്ധയായ വീട്ടമ്മ

ബാങ്കിലെ ആരുമായും സംസാരിക്കരുതെന്ന് പറഞ്ഞത് സംശയത്തിനിടയാക്കി: ഡിജിറ്റല്‍ അറസ്റ്റ് വഴി ഓണ്‍ലൈനിലൂടെ ലക്ഷങ്ങള്‍ തട്ടാനുള്ള ഉത്തരേന്ത്യൻ സംഘത്തിന്‍റെ നീക്കം പൊളിച്ച്‌ വൃദ്ധയായ വീട്ടമ്മ

Spread the love

തിരുവനന്തപുരം: ഡിജിറ്റല്‍ അറസ്റ്റ് വഴി ഓണ്‍ലൈനിലൂടെ ലക്ഷങ്ങള്‍ തട്ടാനുള്ള ഉത്തരേന്ത്യൻ സംഘത്തിന്‍റെ നീക്കം പൊളിച്ച്‌ വൃദ്ധയായ വീട്ടമ്മ.
കരമന സ്വദേശിനിയും 72 കാരിയായ ജെ വസന്തകുമാരിയാണ് തട്ടിപ്പില്‍ നിന്ന് തന്ത്രപരമായ രക്ഷപ്പെട്ടത്. സിബിഐ ഉദ്യോഗസ്ഥരെന്ന് വിളിച്ചായിരുന്നു തട്ടിപ്പ് സംഘം വയോധികയില്‍ നിന്നും പണം തട്ടാൻ ശ്രമിച്ചത്. വസന്തകുമാരിയുടെ പേരിൽ കള്ളപ്പണം വെളുപ്പിക്കല്‍ കേസുകള്‍ ഉണ്ടെന്ന് അറിയിച്ചാണ് സംഘം വസന്തകുമാരിയെ ഭീഷണിപ്പെടുത്തിയത്.

സർക്കാർ ഉദ്യോഗസ്ഥരായിരുന്ന വസന്തകുമാരിയും ഭര്‍ത്താവ് ശ്രീവർദ്ധനും കരമനയിലെ വീട്ടിൽ വിശ്രമ ജീവിതത്തിലാണ്. രണ്ട് ദിവസം മുമ്പാണ് ദില്ലിയില്‍ നിന്നും വസന്തകുമാരിക്ക് ഫോൺ വരുന്നത്. ടെലികോം റെഗുലേറ്ററി അതോറിറ്റിയിലെ ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തിയായിരുന്നു ഫോണ്‍. കള്ളപ്പണം വെളുപ്പിച്ചതിന് വസന്തകുമാരിയുടെ പേരിൽ 23 കേസുണ്ടെന്നും ഇവരുടെ എയർടെല്‍ നമ്പർ തട്ടിപ്പിന് ഉപയോഗിച്ചെന്നും ഇയാള്‍ അറിയിച്ചു.

താന്‍ എയർടെല്‍ നമ്പർ ഉപയോഗിക്കുന്നില്ലെന്ന് പറഞ്ഞപ്പോള്‍ വിളിച്ചയാള്‍ വസന്തകുമാരിയുടെ ആധാർ നമ്പർ വെളിപ്പെടുത്തി. ഇതോടെ ഇവർ ആദ്യം വിളിച്ചയാള്‍ പറഞ്ഞത് സത്യമെന്ന് വിശ്വസിച്ചു. പിന്നീട് ബാങ്കിലെത്തിയ ശേഷമുള്ള തട്ടിപ്പുകാരുടെ സംസാരത്തിലാണ് തനിക്ക് സംശയങ്ങള്‍ തുടങ്ങിയതെന്ന് വസന്തകുമാരി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബാങ്കിലെ ആരോടും മിണ്ടരുതെന്നും ബാങ്കിന് പുറത്ത് നിന്ന് മാത്രമേ സംസാരിക്കാവൂ എന്നുമുള്ള നിർദ്ദേശങ്ങള്‍ ഇത് തട്ടിപ്പാണെന്ന സൂചന നല്‍കി. സംശയങ്ങള്‍ തോന്നിയ വസന്തകുമാരി തനിക്കെതിരെയുള്ള കേസുകളെക്കുറിച്ച്‌ തിരികെ ചോദ്യങ്ങള്‍ ചോദിച്ചതോടെയാണ് സംഘം പിന്‍വാങ്ങിയത്. സംഭവത്തില്‍ വയോധിക പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്. മുന്‍കരുതല്‍ എന്ന നിലയില്‍ തല്‍ക്കാലം ബാങ്ക് അക്കൗണ്ട മരവിപ്പിച്ചിരിക്കുകയാണ്.

കഴിഞ്ഞ ദിവസം ഇടപ്പഴഞ്ഞി സ്വദേശിയായ അധ്യാപകനില്‍ നിന്നും വെര്‍ച്വല്‍ അറസ്റ്റിലൂടെ പണം തട്ടിയെടുക്കാൻ ശ്രമം നടന്നിരുന്നു. എന്നാല്‍ തട്ടിപ്പുകാരുടെ മൂന്നുമണിക്കൂര്‍ നീണ്ടുനിന്ന വെര്‍ച്വല്‍ അറസ്റ്റ്, വിവരമറിഞ്ഞെത്തിയ കേരള പൊലീസ് പത്തു മിനിറ്റുകൊണ്ട് പൊളിച്ചു. അധ്യാപകന് എസ്.ബി.ഐ.യില്‍ അക്കൗണ്ട് ഉണ്ടെന്നു മനസ്സിലാക്കിയ തട്ടിപ്പുകാര്‍ മുംബൈയിലെ കസ്റ്റമര്‍ കെയറില്‍നിന്നു വിളിക്കുന്നതായാണ് പറഞ്ഞത്.

സംഭാഷണം എല്ലാം മലയാളത്തിലായിരുന്നു. കള്ളപ്പണം വെളുപ്പിക്കലിന് പിടിയിലായ പ്രതിയില്‍ നിന്ന് അധ്യാപകന്‍റെ പേരിലുള്ള ക്രഡിറ്റ് കാർഡ് കണ്ടെത്തിയെന്ന് പറഞ്ഞാണ് സംഘം പണം തട്ടാൻ ശ്രമിച്ചത്. വിവരമറിഞ്ഞ് അധ്യാപകന്‍റെ മകന്‍ സൈബര്‍ പൊലീസില്‍ വിവരമറിയിച്ചു. ഇതോടെ പൊലീസ് സംഘമെത്തി തട്ടിപ്പുകാരോട് സംസാരിച്ചു. ഒടുവില്‍ ഫോണ്‍കോള്‍ കട്ട് ചെയ്ത് സംഘം പിന്മാറുകയായിരുന്നു.