
തിരുവനന്തപുരം: കണ്ണൂർ എഡിഎമ്മായിരുന്ന നവീൻ ബാബുവിൻ്റെ മരണത്തെ കുറിച്ചുള്ള പ്രതിപക്ഷത്തിൻ്റെ ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നൽകാതെ മുഖ്യമന്ത്രി.
നവീൻബാബുവിനെതിരായ അഴിമതി പരാതി, പോസ്റ്റുമോർട്ടം, അന്വേഷണം, വീട്ടുകാരുടെ ആരോപണം തുടങ്ങിയ നിരവധി ചോദ്യങ്ങളാണ് സണ്ണി ജോസഫ് എംഎൽഎ ചോദിച്ചത്.
പരിയാരം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്തരുതെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നില്ലെന്നാണ് മുഖ്യമന്ത്രിയുടെ ഒരു മറുപടി. വിജിലൻസ് കേസിലെ അന്വേഷണം തുടരുകയാണെന്നാണ് മറ്റൊരു മറുപടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അന്വേഷണം തുടരുന്നതിനാൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് കൈമാറാൻ സാധിക്കില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. മറ്റ് കാര്യങ്ങളെല്ലാം അന്വേഷണം നടന്നുവരുന്നുവെന്ന മറുപടിയിലൊതുക്കുകയായിരുന്നു മുഖ്യമന്ത്രി.