മാനസിക വെല്ലുവിളി നേരിടുന്ന വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു; പൂജാരി അറസ്റ്റില്‍

Spread the love

പുനലൂർ : മാനസിക വെല്ലുവിളി നേരിടുന്ന പത്താംക്ലാസ് വിദ്യാർഥിനിയെ ലൈംഗീകമായി പീഡിപ്പിച്ചെന്ന കേസില്‍ ക്ഷേത്ര പൂജാരിയെ അറസ്റ്റ് ചെയ്തു. പത്തനാപുരം കാര്യറ സർക്കാരുമുക്ക് ചുമടുതാങ്ങിയില്‍ വാടകയ്ക്ക് താമസിക്കുന്ന പിറവന്തൂർ കുമരംകുടി വലിയറപച്ച ഗീതാഭവനത്തില്‍ കിഷോർ കൃഷ്ണൻ (24) ആണ് അറസ്റ്റിലായത്.

 

ഇയാള്‍ പുനലൂരിലും പത്തനാപുരത്തും മറ്റും വിവിധ ക്ഷേത്രങ്ങളില്‍ പൂജാരിയായി ജോലി ചെയ്യുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ഇക്കഴിഞ്ഞ സെപ്തംബറിലാണ് കേസിനാസ്പദമായ സംഭവം.

 

കുട്ടിയെ ഓട്ടോറിക്ഷയില്‍ പിറവന്തൂർ വന്മളയിലെ കാട്ടിലെത്തിച്ച്‌ പീഡിപ്പിച്ചെന്നാണ് കേസ്. പോലീസ് കേസെടുത്തതറിഞ്ഞ് ഇയാള്‍ മുംബൈയിലേക്ക് കടന്ന് അവിടെ ക്ഷേത്രത്തില്‍ പൂജാരിയായി കഴിഞ്ഞുവരികയായിരുന്നെന്ന് പുനലൂർ പോലീസ് എസ്.എച്ച്‌.ഒ. ടി.രാജേഷ്കുമാർ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ഈ വിവരമറിഞ്ഞ് പുനലൂരില്‍ നിന്നും പോലീസ് മുംബൈയില്‍ എത്തിയെങ്കിലും പ്രതി അവിടെനിന്നും കടന്നിരുന്നെന്നും അടുത്തിടെ തിരികെ നാട്ടിലെത്തിയതറിഞ്ഞ് നടത്തിയ തിരച്ചിലില്‍ കഴിഞ്ഞദിവസം പുന്നലയില്‍ നിന്നും അറസ്റ്റുചെയ്യുകയായിരുന്നെന്നും ഇൻസ്പെക്ടർ അറിയിച്ചു.