ചെറുപ്പത്തിന്റെ ആഘോഷവുമായി “നീർമാതളം പൂത്ത കാലം”
അജയ് തുണ്ടത്തിൽ
ഒബ്സ്ക്യൂറ മാജിക് മൂവീസിന്റെ ബാനറിൽ സെബാസ്റ്റ്യൻ സ്റ്റീഫനും സ്റ്റെഫാനി സെബാസ്റ്റ്യനും ചേർന്ന് നിർമ്മിച്ച നീർമാതളം പൂത്ത കാലം നവാഗതനായ എ ആർ അമൽക്കണ്ണൻ കഥയെഴുതി സംവിധാനം ചെയ്യുന്നു. ” ഒരു ഭയങ്കര കാമുകി ” എന്ന ടാഗ് ലൈനിൽ ചിത്രീകരണം പൂർത്തിയായ ചിത്രം, ഒരു പെൺകുട്ടിയുടെ പല കാലഘട്ടത്തിലുള്ള വിവിധ പ്രണയങ്ങളുടെ കഥയാണ് പറയുന്നത്. നിർമ്മാണം -സെബാസ്റ്റ്യൻ സ്റ്റീഫൻ, സ്റ്റെഫാനി സെബാസ്റ്റ്യൻ ,കഥ, സംവിധാനം – എ ആർ അമൽക്കണ്ണൻ,തിരക്കഥ, സംഭാഷണം – അനസ് നസീർഖാൻ, ഛായാഗ്രഹണം – വിപിൻരാജ്, ഗാനരചന – എസ് ചന്ദ്ര, അനഘ അനുപമ, നഹൂം എബ്രഹാം ,സംഗീതം – നഹൂം എബ്രഹാം, ഷെറോൺ ഗോമസ്, സംഗീത് വിജയൻ , ആലാപനം -ഹരിശങ്കർ, ഹരിചരൺ, ബെന്നി ദയാൽ, നഹും എബ്രഹാം, അമൃത, റെജി ഫിലിപ്പ്, ജിതിൻ രാജ്, ഹരീഷ് ശിവറാം. പിആർ ഓ – അജയ് തുണ്ടത്തിൽ
അഭിനേതാക്കൾ, പ്രീതി ജിനോ, ഡോണ, അരുൺ ചന്ദ്രൻ ,അരിജ്, വിഷ്ണുനാഥ്, ജെ ആർ വർമ്മ ,കൽഫാൻ, വിശ്വമോഹൻ, സ്ഫടികം ജോർജ്ജ്, അനിൽ നെടുമങ്ങാട് ,ഫ്രാങ്കോ ,അഞ്ജു, അർജുൻ, അക്ഷയ് എന്നിവർക്കൊപ്പം സിദ്ധാർത്ഥ് മേനോൻ അഥിതി താരമായും എത്തുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group