
ന്യൂഡൽഹി: പോക്സോ കേസിൽ മുൻകൂർ ജാമ്യം തേടി നടൻ കൂട്ടിക്കൽ ജയചന്ദ്രൻ സുപ്രീം കോടതിയെ സമീപിച്ചു. നാല് വയസുകാരിയെ പീഡിപ്പിച്ച കേസിലാണ് മുൻകൂർ ജാമ്യം തേടിയത്.
ജയചന്ദ്രന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. കുട്ടിയുടെ മൊഴി അവിശ്വസിക്കേണ്ടതില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മുൻകൂർ ജാമ്യ അപേക്ഷ കേരള ഹൈക്കോടതി തള്ളിയത്. ഇതിന് പിന്നാലെ കേരള പോലീസ് നടനെതിരേ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
നാലു വയസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ കസബ പോലീസാണ് നടൻ ജയചന്ദ്രന് എതിരേ പോക്സോ കേസെടുത്തത്. തുടർന്ന് കുട്ടിയുടെ മൊഴിയും രേഖപ്പെടുത്തി. കുട്ടിയുടെ ബന്ധു ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് മുഖേന നൽകിയ പരാതി പോലീസിനു കൈമാറുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group